തുമ്പപ്പൂവിൻ വെളുത്ത ചിരികൾ
ഓണക്കാലത്തതി വേഗം പടരും
തുമ്പമകന്നതുപോലെല്ലാരും
വമ്പൻ ഓഫറും കൊണ്ടുവരുന്നു !
ഓൺലൈൻ ഓണം ഓടിവരവായി
ഓണത്തിനൊരു മുഴം മുമ്പേ നീട്ടിയ ,
പത്രക്കെട്ടിനിടയിൽ ഞൂണു വരവായ്
പലവിധപരസ്യമതിലുണ്ടെല്ലാം.
ഓണക്കോടികൾ, ആഭരണങ്ങൾ
പച്ചക്കറികൾ , പലവ്യഞ്ജനങ്ങൾ !
ബമ്പർഭാഗ്യംപറയും കൂപ്പൺ
സമ്മാനങ്ങൾ മാബലി നൽകും
പോലും !
ഓണക്കോടിയിൽ ഒലക്കുടയിൽ ,
മഹാബലി നിൽക്കും
വലിയയൊരുചിത്രം,
കാണാംസുലഭം കടകളിലെല്ലാം !
കണ്ഠാഭരണം കർണ്ണാഭരണം ,
മകുടം ചാർത്തിയ ശിരസ്സുംകുംഭയും,
കൂർത്തു വളഞ്ഞ മെതിയടിയും !
ആരുമെനഞ്ഞതു മഹാബലി രൂപം
കോമാളിത്തം കാട്ടിയ പരസ്യം!
ചിന്തിക്കടകളിൽ പപ്പടമച്ചാർ
പാക്കറ്റുകളിൽ ഹയ്യടാ പായസ കിറ്റിൽ
മാവേലി !
റെഡിമെയ്ഡോണം വീട്ടിൽ വന്നു
മായംകലരാതെന്തെങ്കിലുമെന്നോർത്ത്
നേരാനേരം നോക്കിപ്പായും
ഓണപ്പാച്ചിൽ !




കാലിക പ്രസക്തമായ ഓണക്കവിത😊🤝 ഓണാശംസകൾ🏵️🌹❤️🥰