എറണാകുളം: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ, 2025 – 26 അധ്യായന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, മികച്ച വിദ്യാലയങ്ങൾക്കും ശ്രീ T. J അലക്സാണ്ടർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് കുമ്പളങ്ങി ഇടക്കാട്ട് ഹാളിൽ വെച്ച് നടന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ശ്രീ. T.A ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . മോട്ടിവേഷണൽ സ്പീക്കർ ശ്രീ v. K സുരേഷ് ബാബു മുഖ്യ അതിഥി ആയിരുന്നു. ടr. ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീ C.K ടെൽഫി, ശ്രീ T.G യേശുദാസ്, ശ്രീ T. J ആന്റണി, ശ്രീമതി ലില്ലി പോൾ, ശ്രീ P.L വിൻസെന്റ് ശ്രീമതി മിനി സന്തോഷ്, ശ്രീമതി ഹണി അലക്സ് എന്നിവർ സംസാരിച്ചു.
SSLC, Plus two, Degree, P. G, LLB, MBBS, എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കായിക മത്സരങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
വിദ്യാഭ്യാസം, സാഹിത്യം എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

“കവര്പൂക്കുന്ന കുമ്പളങ്ങി” എന്ന ബാല്യകാലസ്മരണകളും, “ഗലൂത് ” എന്ന പ്രവാസ കഥാ സമാഹാരവും, ” ശ്രാവണ നിലാവ് ” എന്ന കാവ്യസമാഹാരവും രചിച്ച റോമി ബെന്നിയെ ചടങ്ങിൽ ആദരിച്ചു. കുമാരി നീതുവിനെയും സാഹിത്യ വിഭാഗത്തിൽ ആദരിക്കുകയുണ്ടായി.

സ്പോർട്ട്സ് വിഭാഗത്തിൽ ശ്രീ.ബിബിൻ ബോബനെ ആദരിച്ചു. മഹാത്മാ ഗാന്ധി സിൻഡിക്കേറ്റ അംഗത്തിനും ആദരവ് നൽകി.
കുമ്പളങ്ങി പഞ്ചായത്തിലെ മികച്ച അധ്യാപകർക്കും, മികച്ച വിദ്യാലയത്തിനും പ്രത്യേക പുരസ്കാരങ്ങൾ നൽകി.






അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്…. സാഹിത്യ മേഖലയിൽ ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏽❤️