Thursday, October 1, 2026
Homeഅമേരിക്കഓഗസ്റ്റ് 17 - ഇന്ന് ചിങ്ങം ഒന്ന്: കർഷക ദിനം..!! ✍ലാലു കോനാടിൽ

ഓഗസ്റ്റ് 17 – ഇന്ന് ചിങ്ങം ഒന്ന്: കർഷക ദിനം..!! ✍ലാലു കോനാടിൽ

ചിങ്ങം ഒന്ന്…
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റെ ദിനം..
പഞ്ഞമാസം അവസാനിച്ച് ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും വിളവെടുപ്പുകാലം വരുമ്പോൾ ചേറ്റിലും പറമ്പിലും അദ്ധ്വാനിക്കുന്നവനെ
ആരാധിക്കാനായി പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യദിനം തന്നെയാണ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത്. വിളവെടുപ്പുത്സവം കൂടിയായ
ഓണം, മണ്മറഞ്ഞ രാജാവിന്റെ മാത്രമല്ല, കേരളീയന്റെ കാർഷിക
സംസ്കൃതിയുടെയും ഓർമ്മപ്പെടുത്തലാണ്… ലോകമെങ്ങുമുള്ള
മലയാളികൾ ചിങ്ങപ്പുലരിയെ പുതുവർഷപ്പുലരിയായി കണക്കാക്കുന്നു… ആനന്ദോത്സവന്മായ ഓണത്തെ വരവേല്ക്കാൻ മലയാളി തയ്യാറെടുക്കുന്നതും ചിങ്ങം ഒന്നിനു തന്നെയാണ്…

മലയാളിയെ സംബന്ധിച്ചിടത്തോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റെ കൂടി തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാൽ നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ വിരിഞ്ഞിറങ്ങുന്ന കാലമാണിനി..!!

ഈ കർഷക ദിനത്തിൽ മലയാളിയുടെ മണ്മറഞ്ഞ കാർഷിക സംസ്കൃതിയെ മനസ്സിലോർക്കാം… ഒപ്പം മണ്ണിൽ പണിയെടുത്ത് മണ്ണിനെ വിണ്ണാക്കുന്ന കർഷകനേയും… ✍️

ലാലു കോനാടിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ