Sunday, September 20, 2026
Homeകേരളംമൂവാറ്റുപുഴയിൽ ഓവർലോഡ് സ്പെഷ്യൽ ഡ്രൈവ് : 13 വാഹനങ്ങൾക്കെതിരെ നടപടി, 4.60 ലക്ഷം രൂപ പിഴ...

മൂവാറ്റുപുഴയിൽ ഓവർലോഡ് സ്പെഷ്യൽ ഡ്രൈവ് : 13 വാഹനങ്ങൾക്കെതിരെ നടപടി, 4.60 ലക്ഷം രൂപ പിഴ ഈടാക്കി

എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രത്യേക ഓവർലോഡ് സ്പെഷ്യൽ ഡ്രൈവിലൂടെ 13 വാഹനങ്ങളിൽ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനുവദനീയമായതിലും അധികം ചരക്ക് കയറ്റി വാഹനങ്ങൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
രാവിലെ ആറ് മുതൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിവരെ മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഏകദേശം നൂറോളം വാഹനങ്ങൾ പരിശോധിച്ചു.

മറ്റു വാഹനങ്ങളുടെ പരിശോധനയിൽ ഏകദേശം 60 വാഹനങ്ങളിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഗതാഗതം വാഹനത്തിന്റെ നിയന്ത്രണക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ബ്രേക്ക് സംവിധാനത്തിനും ടയറുകൾക്കും അമിത സമ്മർദ്ദം ഉണ്ടാക്കി അപകടസാധ്യത വർദ്ധിപ്പിക്കും.

അമിതഭാരം റോഡുകളുടെ തകർച്ചയ്ക്കും ഗതാഗത സുരക്ഷയെ പ്രതികൂലമായി ബാധിക്കും. ഓവർലോഡ് ഉൾപ്പെടെയുള്ള വിവിധ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക പരിശോധനകളും എൻഫോഴ്‌സ്മെന്റ് നടപടികളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ബിജു ഐസക് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ