ഹൂസ്റ്റൺ: കോട്ടയം മുളമൂട്ടിൽ കുടുംബാംഗവും പരേതനായ എം. പി. ജേക്കബിന്റെയും മറിയം ജേക്കബിന്റെയും മകനുമായ ജേക്കബ് പുന്നൻ (51) (സ്വരൂപ്) അമേരിക്കയിലെ ടെക്സാസിൽ നിര്യാതനായി. ജിൽജി ജേക്കബ് ആണ് ഭാര്യ. സിയ ജേക്കബ് (16), മിയ ജേക്കബ് (12), ഈതൻ ജേക്കബ്(6) എന്നിവർ മക്കളും; ജേക്കബ് വർഗീസ്, അച്ചാ ജേക്കബ് എന്നിവർ സഹോദരങ്ങളുമാണ്.
പൊതുദർശനം (Wake Service) ഓഗസ്റ്റ് 15, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ദേവാലയത്തിൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വെച്ച് നടത്തപ്പെടുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 16, ഞായറാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെ ഇതേ പള്ളിയിൽ വെച്ചും, തുടർന്ന് 11 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (South Park Funeral Home, Pearland) വെച്ച് സംസ്കാര ശുശ്രൂഷകളും (Interment) നടക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് Tini Thampy: 281-759-0684 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



