Thursday, October 1, 2026
Homeകേരളംമത്സ്യത്തൊഴിലാളികൾക്കായി പന്ത്രണ്ടാംദിനവും തിരച്ചിൽ; ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഫിഷറീസ് മന്ത്രി.

മത്സ്യത്തൊഴിലാളികൾക്കായി പന്ത്രണ്ടാംദിനവും തിരച്ചിൽ; ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഫിഷറീസ് മന്ത്രി.

തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പന്ത്രണ്ടാംദിനവും തിരച്ചിൽ. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്. കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽഗഫൂർ സന്ദർശിച്ചു.

പന്ത്രണ്ട് ദിവസമായിട്ടും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. കൊല്ലം നീണ്ടകരയിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണന് വേണ്ടി രാവിലെ തിരച്ചിൽ ആരംഭിച്ചു. ഇന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്നാണ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നത്. ഗൗതമിന്റെ കുടുംബത്തെ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ സന്ദർശിച്ചു.

മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി നേവിയുടെ ഐഎൻഎസ് കൽപ്പേനിയുടെ നേതൃത്വത്തിലാണ് പരിശോധന. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താൻ സോണാർ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തിരച്ചിലിന്റെ ഭാഗമാണ്. ഇതിനിടെ, കൊല്ലത്ത് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി, പാറശ്ശാല സ്വദേശി കിരണിന്റെ മൃതദേഹം കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ