ലൈബ്രറി സയൻസ് എന്ന ശാസ്ത്രശാഖ വളർത്തിയെടുക്കുന്നതിനും.. ലൈബ്രറി സേവനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ. എസ്.ആർ. രംഗനാഥന്റെ ജന്മവാർഷിക ദിനമായ ആഗസ്റ്റ് 12നാണ് ദേശീയ ലൈബ്രേറിയൻ ദിനമായി ആഘോഷിക്കുന്നത്..!!
ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്നു (ലൈബ്രേറിയൻ) ശീർകാഴി രാമമൃതയ്യർ രംഗനാഥൻ എന്ന എസ്.ആർ. രംഗനാഥൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുവേണ്ടി പൂർണമായി അർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.. ഇദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 ലൈബ്രേറിയൻ ദിനമായി ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുന്നു..
തമിഴ്നാട്ടിലെ ശീർകാഴിയിൽ ജനിച്ചു..
1924ൽ മദ്രാസ് സർവകലാശാലയുടെ ഗ്രന്ഥശാലാപരിപാലകനായി (ലൈബ്രേറിയൻ) സേവനമാരംഭിച്ചു.. പുസ്തകങ്ങളുടെ വർഗ്ഗീകരണത്തിനായി രംഗനാഥൻ തയ്യാറാക്കിയ കോളൻ വർഗ്ഗീകരണ പദ്ധതിയും ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങളും ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.




ഒരു പുതിയ അറിവ്. നന്ദി