Sunday, August 9, 2026
Homeഅമേരിക്കആനുകാലിക ചിന്തകൾ - 14 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

ആനുകാലിക ചിന്തകൾ – 14 ✍ തയ്യാറാക്കിയത്: നിർമല അമ്പാട്ട്

പെണ്ണിന് മാത്രമായി സ്വന്തം വീട്ടിൽ നിന്ന് ഒരു പറിച്ചുനടൽ എന്തിനാണ് ? ഇത് ആണിനും ആയിക്കൂടെ?

പെൺകുട്ടിക്ക് ഒരു ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞാൽ പിന്നെ വീട്ടുകാർക്ക്, അതിലേറെ നാട്ടുകാർക്ക് വല്ലാത്തൊരു തരം അസഹിഷ്ണതയാണ്. പെണ്ണ് നിന്നങ്ങ് മൂത്ത് പോവും. കുടുംബങ്ങളിലോ മറ്റു ബന്ധുവീടുകളിലോ ചെന്നാൽ ചോദ്യമായി, മോൾക്ക് ഒന്നും ശരിയായില്ലാലേ? എന്ന്. ഇത് കേട്ടാൽ പിന്നെ വീട്ടുകാർക്ക് നാണക്കേടിന്റെ അങ്ങേത്തലയായി. കേൾക്കുന്ന പെൺകുട്ടിക്ക് മനസ്സിൽ തോന്നാൻ തുടങ്ങും താൻ വീടിന് ഒരു അപമാനമാവുകയാണെന്ന്. അത്തരത്തിലാണ് നമ്മുടെ സമൂഹം. അത് കൊണ്ട് തന്നെ ഒരോ കൊല്ലം കഴിയുന്തോറും പെൺകുട്ടി കുടുംബത്തിന് ഭാരമായിവരും. ഇവിടെ പെണ്ണിന്റെ സൗന്ദര്യവും സാമ്പത്തികവും ഒക്കെ വലിയ വിഷയങ്ങളാണ്.

പിന്നെ പെൺകുട്ടിയെ എങ്ങിനെയെങ്കിലും ഒരുത്തന്റെ തലയിൽ വെച്ച് കെട്ടാനുള്ള ശ്രമമാണ്. വേണ്ടത്ര കരുതലുകളില്ലാതെ വീണ്ടുവിചാരമില്ലാതെ, കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി സ്വർണ്ണവും സ്ത്രീധനവും കൊടുത്ത് അന്നേവരെ കാണാത്ത അറിയാഞ്ഞ ഒരിടത്തേക്ക് അവളെ കയറ്റി അയക്കുന്നു. പിറ്റേ ദിവസം തൊട്ട് തൊട്ടതിനൊക്കെ കുറ്റം, സ്വർണ്ണം പോരാ, പണം പോരാ, പെണ്ണിന് ചന്തം പോരാ എന്നൊക്കെ. ചിലയിടങ്ങളിൽ നിന്ന് പെണ്ണിനെ വന്ന പോലെ തിരിച്ചയക്കും. അല്ലെങ്കിൽ അമ്മായിയമ്മയുടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കും. ഇതൊന്നുമല്ലെങ്കിൽ ജനവാതിൽ കമ്പിയിൽ തൂങ്ങിയാൽ പോലും അവൾ ചത്ത് പോവും.

ഇവിടെയാണ് ഇന്നത്തെ വിവാഹസമ്പ്ര ദായത്തിന് നേരേ “മാറ്റുവിൻ ചട്ടങ്ങളേ” എന്ന് വനിതകൾ ഒന്നിച്ച് നിന്ന് അലറി വിളിക്കേണ്ടത്. അല്ലാതെ ഇനിയുള്ള കാലം പെൺകുട്ടികൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല.

പുരാതന കാലം മുതൽക്കേ വിവാഹങ്ങൾക്ക് ഒരേ രീതിയല്ലായിരുന്നു. പല രീതികളിലുമുള്ള വിവാഹങ്ങളും അന്ന് നടന്നിരുന്നു. ഇന്നത്തെ പ്പോലെയുള്ള അനർത്ഥങ്ങളൊന്നും അന്ന് സംഭവിച്ചിരുന്നുമില്ലാ. കണ്ണേ പെന്നേ മുത്തേ എന്ന് കരുതി നമ്മുടെ നെഞ്ചത്തിട്ട് വളർത്തിയ പെൺ കുരുന്നിന് സുരക്ഷിതമായ ഒരു ജീവിതം ഒരുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
നമുക്ക് ചിന്തിക്കാം ഒരു മാറ്റത്തിന്.

ഇന്നലെയോളം കൈവളയിട്ട് പാദസരം കിലുക്കി വീട്ടിൽ ഓടിച്ചാടി നടന്ന, വീടിന്ന് കണ്മണിയായി വളർന്ന പൊന്നു മോൾ.. നെഞ്ച് പറിച്ചെടുത്താണ് അവളെ ഇറക്കിക്കൊടുക്കുന്നത്. അവളങ്ങ് ഇറങ്ങിപ്പോയാൽ പിറ്റെ ദിവസം മുതൽ നടക്കുന്നത് ഇവിടെ എഴുതേണ്ടല്ലോ. . അടുത്ത ലക്കത്തിലാണ് വിഷയം അവതരിപ്പിക്കുന്നത്. അവിടെ നമ്മൾ ഒത്ത് പിടിക്കണം. സഹകരിക്കണം.

നിർമല അമ്പാട്ട്✍

RELATED ARTICLES

2 COMMENTS

  1. മാറ്റുവിൻ ചട്ടങ്ങളെ✍️ നന്നായിട്ടുണ്ട് ടീച്ചറേ😊🥰🤝

  2. നല്ല ലേഖനം ചേച്ചി… വളരെ ഹൃദയസ്പർശിയായി..
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. 🥳🎉💐❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ