Monday, September 28, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (44) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (44) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ച് അരികിൽ വച്ച് ഉറങ്ങി

ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ യുവാവ് കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ചെടുത്തു. തിരുപ്പതിയിലെ ശ്രീകാളഹസ്തിയിലാണ് സംഭവം.വെങ്കിടേഷ് എന്ന യുവാവിനെയാണ് വീട്ടിലേക്ക് പോകുംവഴി പാമ്പുകടിച്ചത്. മദ്യലഹരിയിലായിരുന്ന വെങ്കിടേഷ് പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ചെടുത്തു.ബ്ലാക്ക് ക്രെയിറ്റ് ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ കടിച്ച് തല മുറിച്ചെടുത്ത ശേഷം ചത്ത പാമ്പിനെ വെങ്കിടേഷ് വീട്ടിൽ കൊണ്ടുവന്നു. ശേഷം പാമ്പിനെ അടുത്തുവച്ച് ഉറങ്ങി. വിഷം ശരീരത്തിൽ പടർന്നതോടെ വെങ്കിടേഷിന്റെ ആരോഗ്യനില വഷളായി. കുടുംബാംഗങ്ങൾ ഉടൻ തന്നെ യുവാവിനെ ഹോസ്പിറ്റലിൽ ചേർത്ത് ചികിത്സ നൽകി.

B) മിന്നലേറ്റാലും കരിഞ്ഞുപോകാത്ത മരം

മിന്നലടിച്ച് വർഷം തോറും കരിഞ്ഞുപോകുന്നത് ആയിരക്കണക്കിന് മരങ്ങളാണ്. അതിൽ ഉഷ്ണമേഖലാ വനങ്ങളിലെ മരങ്ങളുടെ നാശത്തിന്റെ പ്രധാന കാരണവും ഇടിമിന്നലാണ്. എന്നാൽ പനാമയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന, 130 അടി ഉയരമുള്ളതും നൂറുകണക്കിന് വർഷം ജീവിക്കുകയും ചെയ്യുന്ന ടോങ്ക ബീൻ മരത്തിൻ്റെ  കാര്യത്തിൽ ഇത്  വിപരീതമാണ്. മിന്നലേറ്റാലും ഒരു പോറൽ പോലുമേൽക്കാതെ ടോങ്ക ബീൻ അതിനെ അതിജീവിക്കുന്നു. അതേസമയം അതിൽ പറ്റിപ്പിടിച്ച് വളരുന്ന പരാദസസ്യങ്ങളും ചുറ്റുമുള്ള എതിരാളികളായ മരങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.സസ്യലോകത്തെ അദ്ഭുതപ്പെടു
ത്തുകയാണ് ഈ മരം.

C) മാനുകൾക്കും കരടികൾക്കും റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങളും അണ്ടർപാസുകളും

വന്യമൃഗങ്ങളുടെ എണ്ണം നിലനിർത്താൻ പല സൗകര്യങ്ങളും ചെയ്യുന്ന കാര്യത്തിൽ പല വിദേശരാജ്യങ്ങളും മുന്നിലാണ്. റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങൾ വണ്ടിയിടിച്ച്
ചത്തൊടുങ്ങുന്നതും ആ കൂട്ടിയിടിയിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും സാധാരണമായിരുന്നു. അമേരിക്കയിലും കാനഡയിലുമാണ് കൂടുതലായി ഇങ്ങനെ സംഭവിക്കുന്നത്.ഇതിന് പരിഹാരമായാണ് മൃഗങ്ങൾക്ക് റോഡ് മുറിച്ചുകടക്കാനുള്ള ചില മാർഗങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.
വന്യജീവികൾക്ക് മാത്രമായുള്ള ക്രോസിങ്ങുകളാണ് അവയിലേറ്റവും പ്രധാനം. മൃഗങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ മേൽപ്പാലങ്ങളും അണ്ടർപാസുകളും നിർമിച്ചിട്ടുണ്ട് പലയിടത്തും. തിരക്കേറിയ ഹൈവേകൾ സുരക്ഷിതമായി കടന്നുപോവാൻ ഇത്തരം മേൽപ്പാലങ്ങളും അണ്ടർപാസുകളും സഹായിക്കും. ഇങ്ങനെയുള്ള ശ്രമങ്ങളിലൂടെ മൃഗങ്ങളുടെ എണ്ണം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.വന്യജീവികൾക്കായുള്ള പാലങ്ങൾ അറിയപ്പെടുന്നത് ‘ഗ്രീൻ ബ്രിഡ്ജ്’ എന്നാണ്. ഇത് സാധാരണയായി സസ്യജാലങ്ങളാൽ മൂടപ്പെട്ടിരിക്കും. പ്രകൃതിയുടെ സ്വാഭാവികഭാഗമായി പാലങ്ങളെ തോന്നിപ്പിക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്. അതിനാൽ അവ പ്രകൃതിയോടിണങ്ങി നിൽക്കും. അപ്പോൾ മൃഗങ്ങൾക്ക് അത്തരം പാലങ്ങളിലൂടെ യഥേഷ്ടം കടന്നുപോവാൻ സാധിക്കും.
നെതർലാൻഡ്‌സിലാണ് ഗ്രീൻ ബ്രിഡ്ജുകൾ ആദ്യമായി തുടങ്ങിയതെന്ന് രേഖകൾ പറയുന്നു. ഇന്നവിടെ 70-നടുത്ത് വന്യജീവി ക്രോസിങ്ങുകളാണുള്ളത്.

D) ഭൂമിയിൽ ജീവിച്ച ഏറ്റവും വലിയ ആന

ഭൂമിയിൽ ഇതുവരെ ജീവിച്ച ഏറ്റവും വലിയ ആനയാണു പാലിയോക്സഡോൺ ജനുസ്സിൽപെട്ട നമാഡിക്കസ് എന്ന ആന. ഇന്ത്യയിലും ജപ്പാനിലുമാണ് ഈ ജീവികൾ ജീവിച്ചത്.14.3 അടി വരെ പൊക്കവും 13000 കിലോ വരെ ഭാരവുമുള്ള വമ്പൻ ജീവിയായിരുന്നു പാലിയോലോക്‌സഡോൺ നമാഡിക്കസ്.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ