Tuesday, July 14, 2026
Homeഅമേരിക്കകുട്ടനാടൻ MLA ശ്രീ. റജി ചെറിയാന് യുഎഇ യിൽ ഉജ്ജ്വല സ്വീകരണം.

കുട്ടനാടൻ MLA ശ്രീ. റജി ചെറിയാന് യുഎഇ യിൽ ഉജ്ജ്വല സ്വീകരണം.

രവി കൊമ്മേരി, റിപ്പോർട്ടർ,

ഷാർജ : പ്രമുഖ യുഎഇ വ്യവസായിയും , കേരള കോൺഗ്രസ്സിൻ്റെ കുട്ടനാടൻ എംഎൽ എ യുമായ ശ്രീ. റജി ചെറിയാന് യുഎഇ ഇൻകാസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ വൻ സ്വീകരണം നൽകി.

ഷാർജ സഫാരി മാളിലെ പാർട്ടി ഹാളിൽ വച്ചു നടന്ന യുഎഇ ഇൻകാസ് കമ്മിറ്റിയുടെ സ്വീകരണത്തിൽ മുൻ ഇൻകാസ് സെക്രട്ടറിയും കോൺഗ്രസ്സ് നേതാവുമായ പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. ഇൻകാസ് പ്രസിഡണ്ട് സുനിൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കോൺഗ്രസ്സ് നേതാവ് മഹാദേവൻ വാരിശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഇൻകാസ് ദേശീയ നേതാവ് കെ സി അബൂബക്കർ, മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടും , സ്വീകരണ ചടങ്ങിൻ്റെ കൺവീനറുമായ
വൈഎ റഹീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൂടാതെ യുഎഇ ലെ വിവിധ എമിറേറ്റ്സുകളിലെ ഇൻകാസിൻ്റെ നേതാക്കന്മാരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നിരവധി മുതിർന്ന നേതാക്കളും ആശംസാ പ്രസംഗങ്ങൾ നടത്തി.

സ്വീകരണ പരിപാടിയിൽ യുഎഇ ലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിരവധി മേഖലാ കമ്മിറ്റി ഭാരവാഹികൾ MLA റജി ചെറിയാനെ ഷാൾ അണിയിച്ചു. കൂടാതെ പ്രവാസികൾക്കു വേണ്ടി പുന്നക്കൻ മുഹമ്മദലി നിവേദനവും സമർപ്പിച്ചു. തുടർന്ന് നടന്ന അഭിസംബോധനാ പ്രസംഗത്തിൽ, കുട്ടനാടിൻ്റെ വികസനമാണ് തൻ്റെ ലക്ഷ്യമെന്നും, വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന നിരവധി ജനവിഭാഗങ്ങൾ അവിടെ ഉണ്ടെന്നും, അവർ കൂടെയുണ്ടെങ്കിൽ അവരുടെ കൂടെ അവരുടെ ഉന്നമനത്തിനായി എന്നും ഞാൻ ഉണ്ടാകുമെന്ന് റജി ചെറിയാൻ വ്യക്തമാക്കി.  കുട്ടനാട്ടിലെ വികസനം ഗ്രാമങ്ങളുടെ താഴെത്തട്ടിൽ നിന്ന് തുടങ്ങേണ്ടതാണെന്നും അതിന് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്നും, കുട്ടനാട് മുഴുവൻ അതിനായി എന്നോടൊപ്പം അണിനിരക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കുട്ടനാടിൻ്റെ അഭിമാനവും, കുട്ടനാടൻ ജനതയുടെ കണ്ണിലുണ്ണിയുമായ റജി ചെറിയാൻ, കുട്ടനാടിൻ്റെ MLA മാത്രമല്ല, അതിലുപരി പ്രവാസ ലോകത്ത് നിന്ന് പ്രവാസികളുടെ വളരെക്കാലമായ ആഗ്രഹത്തിൻ്റെ സഫലീകരണവും കൂടെയാണ്. യുഎഇ എന്ന പ്രവാസ ലോകത്ത് വളരെ കാലം അധ്വാനിച്ച് സ്വന്തമായൊരു സാമ്രാജ്യം പണിതുയർത്തി, പിന്നീട് രാഷ്ട്രീയത്തിൻ്റെ വിശാലതയിലേക്ക് നടന്നു കയറി പ്രവാസികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രയത്നിക്കുകയും അദ്ദേഹത്തിൻ്റെ സ്വന്തം മണ്ണായ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലൂടെ കേരള കോൺഗ്രസ്സിൻ്റെ പ്രതിനിധിയായി രാഷ്ട്രീയ നായകനാകുയും ചെയ്തു. ഇത് യുഎഇ പ്രവാസികൾക്ക് അഭിമാന നിമിഷമാണ്.

രവി കൊമ്മേരി, റിപ്പോർട്ടർ,

മലയാളി മനസ്സ് USA ന്യൂസ്, യുഎഇ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com