Friday, October 2, 2026
Homeകേരളംസഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 39 വർഷത്തിനു ശേഷം പൊലീസ് പിടികൂടി.

സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 39 വർഷത്തിനു ശേഷം പൊലീസ് പിടികൂടി.

സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 39 വർഷത്തിനു ശേഷം പൊലീസ് പിടികൂടി.
കൊല്ലം പൂയപ്പള്ളി വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയെ(64)യാ
ണ് പൂയപ്പള്ളി പൊലീസ് കോട്ടയം കല്ലറയിൽ നിന്നു പിടികൂടിയത്. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടു ത്തിയ കേസിലെ പ്രതിയാണ്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 1987 ജനുവരി 11നാണ്.

അന്നു വൈകിട്ട് 6ന് വീട്ടിൽ ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അന്ന് 25 വയസ്സുണ്ടായിരുന്ന മോഹനൻ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയി.

അടുത്തിടെ അസുഖ ബാധിത നായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ വെളിയം സ്വദേശി യെ കണ്ടതാണ് അന്വേഷണത്തിൽ വഴിതിരിവായത്

വെളിയം സ്വദേശി പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനു വിവരം കൈമാറി. ഈ വിവരങ്ങളിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് കോട്ടയം, ഏറ്റുമാനൂർ, കല്ലറ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഹനൻപിള്ള പിടിയിലായത്. 2 വർഷത്തോളമായി വീടിനടുത്തുള്ള ഷാപ്പിൽ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ