പുനലൂർ: ഭാര്യാ മാതാവിനെ കൊലപ്പെടുത്തി മരുമകൻ. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ദർശന വീട്ടിൽ സൈത്തും ബീവിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ഉസ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസ്സം പിടിക്കാനെത്തിയ അമ്മായിയമ്മയ്ക്കാണ് ദാരുണാന്ത്യം. പുനലൂർ എച്ച്എസ് വാർഡിൽ വലിയ കാലായിൽ ദർഭവിള വീട്ടിൽ സൈത്തും. ബീവി (70)യാണ് മരിച്ചത്. ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ മരുമകൻ ഉസ്മാൻ (60) പോലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടോടുകൂടിയാണ് കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. ഉസ്മാനും ഭാര്യ ഹസീനയുമായി വഴക്കിടുകയും ഹസീനയെ ഉസ്മാൻ മർദിക്കുകയും ചെയ്തു.
ഹസീനയുടെ മാതാവ് സൈത്തും ബീവി എത്തിയതായിരുന്നു ഇത്. അതിനിടയിൽ കൂടുതൽ പ്രകോപിതനായ ഉസ്മാൻ സൈത്തും ബീവിയുടെ നെഞ്ചിൽ ചവിട്ടി താഴെയിടുകയും മുഖത്തും തലയിലും മർദിക്കുകയുമായിരുന്നു. കടുത്ത മദ്യപാന ശീലത്തിനടിമയാണ് ഉസ്മാൻ എന്ന് പറയുന്നു.



