Wednesday, November 18, 2026
Homeകേരളംറിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി നടൻ മമ്മൂട്ടിയും,എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി നടൻ മമ്മൂട്ടിയും,എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഏറ്റുവാങ്ങി

റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പത്മഭൂഷൺ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പുരസ്‌കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ചടങ്ങിൽ ഡൽഹിയിൽ എത്തിയിരുന്നു. പത്മശ്രീ പുരസ്‌കാരത്തിന് 28 വർഷങ്ങൾക്കിപ്പുറം മലയാളികൾ കാണാനാഗ്രഹിച്ച ചരിത്ര നിമിഷത്തിനാണ് ഇന്ന് രാഷ്ട്രപതിഭവൻ സാക്ഷ്യം വഹിച്ചത്. മകനും ചലച്ചിത്ര താരവുമായ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള വ്യക്തികൾ സദസിലുണ്ടായിരുന്നു

മമ്മൂട്ടിക്ക് പുറമേ വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്, വിദ്യാഭ്യാസ വിദഗ്ധൻ പി നാരായണൻ എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പത്മവിഭൂഷൻ പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് നർത്തകി കലാമണ്ഡലം വിമല മേനോൻ പത്മശ്രീ അവാർഡ് സ്വീകരിച്ചു.

പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണത്തിൽ 65 പേർക്കാണ് ഇന്ന് അവാർഡുകൾ ലഭിച്ചത്. ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനായിരുന്ന രോഹിത് ശർമ, സിനിമാതാരം ആർ മാധവൻ എന്നിവരും പത്മശ്രീ ഏറ്റുവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ