Saturday, June 20, 2026
Homeഅമേരിക്കഅമേരിക്ക - (22) '" Richmond "' (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

അമേരിക്ക – (22) ‘” Richmond “‘ (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

 അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന  ‘വിർജീനിയ’ യുടെ തലസ്ഥാനമായ ‘റിച്ച് മൗണ്ട്’ , ഞങ്ങളുടെ അന്നത്തെ താമസം. അമേരിക്കയുടെ ഏത് ഭാഗത്ത്  ചെന്നാലും മതിലുകൾ കൊണ്ട് അതിർത്തി തിരിക്കാതെ  മുൻവശത്ത് പുല്ല് പിടിപ്പിച്ചിട്ടുള്ള പൂന്തോട്ടങ്ങളോടുള്ള വീടുകളാണ് കണ്ടിട്ടുള്ളത്.  എന്നാൽ അതിനോടൊന്നും യോജിക്കാതെ പിണങ്ങി നിൽക്കുന്ന ചില ഒന്നോ – രണ്ടോ വീടുകൾ അവിടെയവിടെയായി കണ്ടിട്ടുണ്ടെങ്കിലും, പൊതുവെ എങ്ങോട്ട് നോക്കിയാലും പച്ചപ്പും അടുക്കും ചിട്ടയുമെല്ലാം കാണാം.

‘റിച്ച്മൗണ്ട്‘,  അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ പ്രധാന നഗരങ്ങളിൽ ഒന്നാണ്. ന്യൂ യോർക്കിനുള്ളതുപോലെയുള്ള ഗ്ലാമർ ഇവിടെയുണ്ടോ എന്ന് ചോദിച്ചാൽ, രണ്ട് യുഎസ് പ്രസിഡന്റുമാരുംകോൺഫെഡറേറ്റ് പ്രസിഡൻ്റിൻ്റെയും അന്ത്യവിശ്രമ സ്ഥലമാണ് ഇവിടം.1888-ൽ ആരംഭിച്ച വിജയകരമായ ഇലക്ട്രിക് സ്ട്രീറ്റ്കാർ സിസ്റ്റം ഉള്ള ലോകത്തിലെ ആദ്യത്തെ നഗരവുമായിരുന്നു.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പ്രധാന നഗരങ്ങളിലൊന്നായതിനാൽ, കൊളോണിയൽ കാലഘട്ടം മുതൽ ഈ നഗരം  വ്യാപാരത്തിനും വാണിജ്യത്തിനും ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിച്ചുണ്ടത്രേ! അതിൽ പ്രധാനമായുംപുകയില , ഇരുമ്പ് നിർമ്മാതാക്കൾ, തുണിത്തരങ്ങളൊക്കെയായിരുന്നു. റിച്ച്മണ്ടിന്റെ ചരിത്രം ഒരുപക്ഷേ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് ആഭ്യന്തരയുദ്ധവുമായിട്ടാണ്. അതുകൊണ്ടെന്താ സന്ദർശിക്കാൻ കഴിയുന്ന ടൺ കണക്കിന് മ്യൂസിയങ്ങൾ, കെട്ടിടങ്ങൾ, ആഭ്യന്തരയുദ്ധകാലത്തെ പുരാവസ്തുക്കൾ എന്നിവയെല്ലാമുണ്ട്.

സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായത് എന്ന രീതിയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് ‘ Maymont farm’ ആയിരുന്നു. നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് തന്നെയുള്ള 100 ഏക്കർ വിസ്തൃതിയുള്ള ഒരു പച്ചപ്പ് നിറഞ്ഞ  എസ്റ്റേറ്റും പബ്ലിക് പാർക്കുമാണ് ‘ Maymont ‘.

 അതിൽ ഒരു ഫാം,  മാൻഷൻ, പൂന്തോട്ടങ്ങൾ, വന്യജീവി ആവാസ വ്യവസ്ഥകൾ, വെള്ളച്ചാട്ടമുള്ള ഒരു ജാപ്പനീസ് ഉദ്യാനം… മെയ്മോണ്ട് എസ്റ്റേറ്റിന്റെ ഒരു ഭാഗമായ മെയ്മോണ്ട് ഫാം, അവിടെ താമസിച്ചിരുന്ന ദമ്പതികൾ നഗരത്തിന് വിട്ടുകൊടുത്തതാണ് ഈ സ്ഥലം.

വിർജീനിയലെ ഗ്രാമീണ ജീവിതം എങ്ങനെയായിരുന്നുവെന്ന് കാണിക്കുന്നതിനാണ് ഫാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കളപ്പുരകൾ, ചരിത്രപരമായ ഉപകരണങ്ങൾ, പരമ്പരാഗത കൃഷി രീതികൾ എന്നിവയാൽ സമ്പന്നം. ആട്, പന്നി, പശു, കോഴി, മയിലു …’. എന്നിങ്ങിനെയുള്ള മൃഗങ്ങളുമുണ്ട്. അവർക്കൊക്കെ ഇലയൊക്കെ കൊടുത്ത് കൂടുതൽ ഇടപെഴകാവുന്നതാണ്. മൃഗങ്ങളും അതിഥികളെ കാണുമ്പോൾ ഓടി വരാനും തയ്യാർ. ഞങ്ങൾ അവിടെ ആയിരുന്നപ്പോൾ സ്കൂൾ പിക്നികിൻ്റെ ഭാഗമായി രണ്ടു ബസ്സ് നിറയെ കുട്ടികളും അവരുടെ അദ്ധ്യാപകരും എത്തിയിരുന്നു. കുട്ടികളും ആ മൃഗങ്ങളുമായിട്ടുള്ള ഇഷ്ടവും അടുപ്പവും നോക്കി നിൽക്കാൻ രസകരമായി തോന്നി.

 ഇത് ഒരു ടൂറിസം കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.  സന്ദർശകർക്കായി കൃഷി വിദ്യാഭ്യാസ പരിപാടികൾ നടത്താറുണ്ട്. കുട്ടികൾക്ക് മാത്രമല്ല, പ്രായമായവർക്കും കൃഷിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന്റെയും പ്രാധാന്യം മനസിലാക്കാൻ അവസരമൊരുക്കുന്നു. അതു പോലെ മൃഗങ്ങളെ പരിപാലിക്കാനും ഫാം മാനേജ്‌മെന്റിനെക്കുറിച്ച് പഠിക്കാനും പ്രദേശവാസികൾക്ക് (വിദ്യാർത്ഥികൾക്കും) ഫാമിൽ സന്നദ്ധസേവനം നടത്താം അല്ലെങ്കിൽ പരിശീലനം നൽകാം.

ഇവിടെയുള്ള വരുടെ പ്രിയപ്പെട്ട ഫീൽഡ് ട്രിപ്പ് സ്ഥലമാണിത്. സ്കൂൾ യാത്രകളായി ഈ സ്ഥലം സന്ദർശിക്കാത്തവർ റിച്ച് മൗണ്ടിൽ കാണില്ല എന്നാണ് കുട്ടികളുടെ കൂടെയുള്ളവർ പറഞ്ഞത്. സ്ഥലമെല്ലാം ചുറ്റി കറങ്ങി നടന്നു കണ്ടപ്പോൾ അതൊരു നല്ല ഐഡിയ ഉൾക്കൊള്ളുന്ന സ്ഥലമായി തോന്നി.

പ്രേതങ്ങൾക്കും അവരുടെ കഥകൾക്കും ക്ഷാമമില്ലാത്ത സ്ഥലമാണ് അമേരിക്ക എന്നു തോന്നുന്നു. ‘മെയ്‌മോണ്ട് മാൻഷൻ ‘നിൽ നിന്ന് നാട്ടുകാർക്കും സന്ദർശകർക്കും ഒരുപോലെ ചില വിചിത്രമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രേ! നഗരത്തിന് സ്ഥലം സംഭാവന ചെയ്ത ദമ്പതികളിലെ ഭാര്യയായ സാലി ഇപ്പോഴും   തന്റെ പ്രിയപ്പെട്ട വീടിനു കാവൽ നിൽക്കുന്നതുപോലെ, അവിടെയൊക്കെ കറങ്ങി നടക്കുകയാണെന്നാണ് പറയുന്നത്. നമ്മുടെ അവിടെ മനുഷ്യർക്ക് തന്നെ നടക്കാൻ സ്ഥലമില്ലാത്തതു കൊണ്ടാകാം പ്രേത കഥകൾക്ക് വലിയ പ്രാധാന്യം കണ്ടിട്ടില്ല.

2025 യിൽ 100-ാം വാർഷികം ആഘോഷിക്കുന്ന ഇവിടം വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും  സമയം ചെലവഴിക്കുന്നതിനോടൊപ്പം പുതുതലമുറക്ക് ഒരു പാട് നല്ലറിവുകൾ സമ്മാനിക്കുന്ന ഇവിടം,ശാന്തവും മനോഹരവുമായ ഒരു സ്ഥലമായി തോന്നി. അവിടെ ചെലവഴിച്ച സമയം ഒരു നഷ്ടമായി തോന്നിയില്ല.

Thanks 

റിറ്റ മാനുവൽ, ഡൽഹി

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com