Sunday, June 14, 2026
Homeഅമേരിക്കOpen up ആകണോ? (Part -19) ✍ പ്രശാന്ത് വാസുദേവ് (മുൻ...

Open up ആകണോ? (Part -19) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥിയെ തിരുത്താനും അദ്ധ്യാപകർ ‘ശരിയായ ഉദ്ദേശ്യത്തോടെ’ വിദ്യാർത്ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതിൽ തെറ്റില്ല
എന്നും അത് കുറ്റമായി കാണാൻ ആകില്ല എന്നും ഹൈക്കോടതി .

ഒരു സംശയവുമില്ല , വളരെ ശരിയായ നിരീക്ഷണം.

ചൂരൽ പ്രയോഗം നടത്തിയതിൻ്റെ പേരിൽ വെങ്ങാനൂരിലെ സ്കൂൾ അദ്ധ്യാപകനെതിരെ എടുത്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

പിന്നല്ലാതെ !

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുകയേ ചെയ്യരുത് എന്ന് വാദിക്കുന്ന പല വിദ്വാന്മാരും ഉണ്ട് !

ശാരീരികമായ ശിക്ഷ കഴിവതും ഒഴിവാക്കുക തന്നെ വേണം എന്നാണ് എൻ്റെ അഭിപ്രായം.
പക്ഷേ കുട്ടികൾ കടുത്ത ചില തെറ്റുകൾ ചെയ്യുമ്പോൾ ശാരീരികമായ ശിക്ഷ വേണ്ടതുതന്നെ .

പരസ്പരം വളരെ ക്രൂരമായി തല്ലുകൂടുന്ന , കത്തിയെടുത്തു കുത്തുന്ന,
എത്രയോ കുട്ടികളെ സമീപകാലങ്ങളിൽ വീഡിയോകളിൽ നാം കാണുന്നു.
അദ്ധ്യാപകർ അറിയാതെ സ്കൂളുകൾക്കുള്ളിലും ഇത് നടക്കുന്നുണ്ട്.
അത്തരം കുട്ടികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനോടൊപ്പം ശാരീരികമായി ശിക്ഷിക്കുക തന്നെ വേണം.

ഒരുകാലത്ത് എനിക്ക് ധാരാളം സ്വകാര്യ ട്യൂഷൻ ഉണ്ടായിരുന്നു.
പഠിക്കാത്തതിന് ഞാൻ കുട്ടികളെ തല്ലിയിരുന്നു.
ഇന്ന് ഡോക്ടറായും എൻജിനീയറായും പോസ്റ്റ് മാസ്റ്ററായും സർക്കാർ ജീവനക്കാരായും ഒക്കെ ജോലി ചെയ്യുന്ന എൻ്റെ ശിഷ്യന്മാർ ഇപ്പോൾ കാണുമ്പോഴും പറയാറുണ്ട്,
സാറിൻ്റെ ആ അടിയാണ് ഞങ്ങളെ ഈ നിലയിൽ എത്തിച്ചതെന്ന്!
ഇത് വെറും വാക്കല്ല.
ഇത് വായിക്കുന്ന എൻ്റെ കുട്ടികൾ വീണ്ടും
അത് പറയട്ടെ.

എനിക്കും വളരെ അപൂർവമായി അടി കിട്ടിയിട്ടുണ്ട്.
എനിക്കതിൽ ഇന്നും ഒരു ദേഷ്യം തോന്നുന്നില്ല ആരോടും .

പക്ഷേ, ഹൈക്കോടതിയുടെ ഈ നിരീക്ഷണം ഒരു മറയായി എടുത്ത് അനാവശ്യത്തിന് കുട്ടികളെ ശിക്ഷിക്കുന്ന രീതിയിലേക്ക് അദ്ധ്യാപകർ പോകരുത്.
അങ്ങനെ തല്ല് ആഭരണമായി കൊണ്ടുനടക്കുന്ന ചില അദ്ധ്യാപകരും ഉണ്ട് !

ചില രക്ഷിതാക്കളുണ്ട്.
അവരെക്കാരണം സ്കൂളുകളിൽ അദ്ധ്യാപകർക്ക് ജോലി ചെയ്യാൻ വയ്യാത്ത സ്ഥിതിയാണ് .
ടീച്ചർ തന്നെ നുള്ളി, വഴക്കുപറഞ്ഞു, തല്ലി എന്ന് കുട്ടിയിൽ നിന്നും കേൾക്കേണ്ട താമസം ,
അവർ സ്കൂളിൽ ചെന്ന് അദ്ധ്യാപകരോട് വഴക്കിടും.
കുട്ടികളിൽ എന്ത് സന്ദേശമാണ് ഇത് നൽകുന്നത്!

എൻറെ മക്കളെ ഞാൻ വളരെ അപൂർവ്വമായി തല്ലിയിട്ടുണ്ട്.
ഇരട്ടകളായ അവർ പരസ്പരം തല്ലു കൂടിയിട്ടുള്ളപ്പോൾ മാത്രം .
അല്ലാതെ അവരെ തല്ലേണ്ടി വന്നിട്ടില്ല.

എല്ലാ കുട്ടികളുടെയും കാര്യത്തിൽ അതാവില്ല സ്ഥിതി.
തല്ലേണ്ടിടത്ത് തല്ലണം.
തല്ലുമ്പോൾ അതിന് മതിയായ കാരണം ഉണ്ടായിരിക്കണം.
അതവരെ ബോധ്യപ്പെടുത്തിയിരിക്കണം.
ഒരു തല്ലും ഒരു childhood trauma ആയി കുട്ടികളുടെ മനസ്സിൽ അവശേഷിക്കരുത്.
അത് അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കും.

സ്നേഹം🩸

💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙

പ്രശാന്ത് വാസുദേവ്✍

(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com