Sunday, June 14, 2026
Homeഅമേരിക്കവിവിധതരം തെയ്യങ്ങൾ.. (ഭാഗം-7) ' കേളൻ കുളങ്ങര തെയ്യം ' ✍ അവതരണം: രജിത...

വിവിധതരം തെയ്യങ്ങൾ.. (ഭാഗം-7) ‘ കേളൻ കുളങ്ങര തെയ്യം ‘ ✍ അവതരണം: രജിത എൻ.കെ

കേളൻ കുളങ്ങര തെയ്യത്തിന്റെ കഥയാണിന്ന്.
ചെറുതാഴത്ത് അംഗവൈകല്യമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
കുഞ്ഞിപ്പെണ്ണ് എന്നാണ് അവളുടെ പേര്.

അതിന്റെ അവഗണനയിൽ നോവുകലർന്ന ജീവിതം..

അവൾക്ക് രണ്ട് ചേച്ചിമാർ കൂടി ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ കാരണവർ സ്വത്ത് ഭാഗം വെയ്ക്കാൻ തീരുമാനിച്ചു.

നടക്കാൻ വയ്യാത്തവൾക്ക് എന്തിനാ സ്വത്ത്.

എല്ലാം ചേച്ചിമാർക്ക്
കൊടുക്കുവാൻ തീരുമാനിച്ചു.

അവൾ എതിർത്തു
എനിക്കും സ്വത്ത് വേണം.

“നിനക്ക് വേണ്ടത്രയും സ്ഥലം നീ നടന്ന് കാട്ട്’

കാരണവർ ഉത്തരവിട്ടു.

നടക്കാൻ കഴിയാത്തവൾക്ക് എന്തിനാണ് സമ്പത്ത്..
എന്നായിരുന്നു അയാളുടെ വിചാരം.

അതുകേട്ട് .ചെറുതാഴം, കുഞ്ഞിമംഗലം, ഇടനാടൻകുന്ന് വരെ അവൾ നടന്നു.

കാരണവർ ഞെട്ടി
ആളുകളും..

പക്ഷേ…പിന്നാലെ നടന്ന് എത്തിയ ആളുകൾ കണ്ടത്
അവൾ കുളത്തിൽ ചാടി മരിച്ചു കിടക്കുന്നതാണ്.

കേളൻ എന്നയാളാണ് അവളുടെ മൃതദേഹം കുളത്തിൽ നിന്നും
കരയിൽ എത്തിച്ചത്

പിന്നെ അവൾ തെയ്യമായി മാറി
കേളൻ എടുത്തതിനാൽ
കേളൻ കുളങ്ങര തെയ്യം എന്ന് പേര് നൽകി.
.
വട്ടമുടിയിലും അരയ്ക്ക് ചുറ്റും
തീപന്തങ്ങൾ
ചെണ്ടയുടെ താളത്തിൽ
തെയ്യം ഉറഞ്ഞാടി…

രജിത എൻ.കെ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com