പുഴതൻ സംഗീതം ഒഴുകുമീ തീരം
പഴയൊരു പാട്ടൊലി മുഴങ്ങുന്നു
കാതിൽ.
നിൻ ലാസ്യഗമനം തുടരുന്ന നേരം
താരിളം തെന്നലും ശ്രുതി മീട്ടി നിന്നു.
പുലരൊളി മിന്നിച്ചിതറി നിൻ മാറിൽ
പൂമരക്കൊമ്പിലെ കിളികളും പാടി.
കുണുങ്ങിയൊഴുകും നിന്നിടനെഞ്ചിൽ
കടത്തു തോണിയും തുഴപ്പാട്ട് പാടി.
മാനത്തു കാർമുകിൽ പൊന്തിപ്പരന്നു
മയിലുകൾ ലാസ്യ നൃത്തം ചവുട്ടി.
മഴയൊരു താളത്തിൽ പെയ്തിറങ്ങി
പുഴതൻ മാറിൽ അലിഞ്ഞു ചേർന്നു.



