“Producer and consumer are always one and the same person, merely considered from two different view points.”
Pierre – Joseph proudhon
ഉപഭോക്താക്കൾക്കോ?
നിർമ്മിതാക്കൾക്കോ ബുദ്ധി!
ഇതൊരു ഒന്നൊന്നര ചോദ്യമാണ് ! അല്ലേ?
എന്താണ് നിങ്ങൾക്കൊരു സംശയം? ബുദ്ധി എപ്പോഴും നിർമ്മിതാക്കൾക്ക് തന്നെ. അതോടൊപ്പം പറയട്ടെ ! എല്ലാ നിർമ്മിതാക്കളും ഉപഭോക്താക്കളുമാണ്. ഏതൊരു ചെറിയ നിർമ്മാണത്തിനും പിന്നിൽ ആദ്യം ബുദ്ധിപരമായ ഒരു ആശയം ഉദിക്കണം! നല്ല കഴമ്പുള്ള പുത്തൻ ആശയങ്ങളെ വികസിപ്പിച്ചെടുത്ത് അതിൻ്റെ സാധ്യതകളെയും ഇന്നത്തെ മാർക്കറ്റിൽ അതെത്രത്തോളം സ്വീകാര്യമാകും ? അതിൻ്റെ പോസിറ്റീവ് നെഗറ്റീവ് വശങ്ങൾ.. മാർക്കറ്റിംഗ് തന്ത്രങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ വികസന ചിന്തകൾ, അതു പ്രാവർത്തികമാക്കാനുള്ള ചുറ്റുപാടുകൾ, സാഹചര്യം, സമയം, അദ്ധ്വാനം, മുതൽ മുടക്ക്,ക്ഷമ, സഹനം ഇതൊക്കെ ഇതിൻ്റെ പിന്നിൽ അവസരോചിതമായി നല്ല ഉത്സുകതയോടെ പ്രവൃത്തിച്ച് , എപ്പോഴെങ്കിലും വിജയം കണ്ടെത്തുമ്പോഴാണ് നിർമ്മാതാവ് എന്ന് ശരിക്കും ഒരു നാമം ഉടലെടുക്കുന്നത് തന്നെ.
അപ്പോ… ഒരു കാര്യം ഉറപ്പിക്കാം.. നമ്മളെല്ലാം ഉപഭോക്താക്കളാണ്. എന്നാൽ! എല്ലാവരും ഉല്പാദകരല്ല? എന്നാൽ ഉപഭോക്താക്കൾ ഉൽപ്പാദകരുമാണ്. ഇന്ന് വിരൽത്തുമ്പുകൾ കൊണ്ട് ഒരു ലോകത്തെ മുഴുവൻ നമ്മുടെ ഇഷ്ടാനുസരണം നമ്മൾ കാൽക്കീഴിൽ ചവിട്ടിയരയ്ക്കുന്നു.സംഗീതം, സിനിമകൾ, ആഹാരം, വസ്ത്രങ്ങൾ തുടങ്ങി…നമ്മളാഗ്രഹിക്കുന്നതെന്തും വീടുവിട്ട് പുറത്തേക്ക് പോകാതെ തന്നെ നമുക്ക് മുന്നിൽ എത്തിച്ചേരുന്നു! ഇൻ്റർനെറ്റും മറ്റു സാങ്കേതിക വിദ്യകളും ഉപഭോഗം അത്രയ്ക്കും എളുപ്പത്തിൽ ആക്കിയിരിക്കുന്നു.
അതുകൊണ്ട് തന്നെ നമ്മിലെ മൂല്യവത്തായ പല ഗുണങ്ങളെയും ഉപഭോഗ മേഖലയിലെ “ഏറ്റവും ഈസിയായി” നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ അടുത്തെത്തും” എന്ന മടി പിടിപ്പിക്കുന്ന വാചകം മറികടന്നിരിക്കുന്നു..അവ സാകൂതം നിങ്ങളെ കീഴടക്കിയിരിക്കുന്നു? മുന്നേറിക്കൊണ്ടിരിക്കുന്നു…
സത്യത്തിൽ നിങ്ങളിലെ മനുഷ്യനിർമ്മിതികളെ, ആകാശത്തോളം പറന്നെത്താൻ കഴിവുള്ള ചിറകുകളെ തളർത്തിയിരിക്കുന്നു..
ഇവിടെ ശ്രദ്ധിച്ചാൽ മനസ്സിലാകും… നിർമ്മിതാക്കൾക്ക് തന്നെ ബുദ്ധി. ഉപഭോക്താക്കളിൽ ഉല്പന്നങ്ങൾ കൈയ്യടക്കി വാഴുന്നു…
അവരിലെ നിർമ്മാണത്തിൻ്റെ തലങ്ങളെ കണ്ടെത്താനും, അതിലൂടെ ഏറെ ദൂരം സഞ്ചരിക്കാനും, പ്രാവർത്തികമാക്കാനുമുള്ള കഴിവിനെയും, വികസിത ചിന്തകളെയും ഈ കടന്നുകയറ്റങ്ങൾ മാറ്റി നിർത്തുന്നു. തിരിച്ചറിവിൻ്റെ ലോകത്തു നിന്നും പിൻതിരിപ്പിക്കുന്നു. അവർക്ക് ഹരം കൊള്ളിക്കുന്നതെന്തും കൺമുന്നിലേക്ക് വച്ചു നീട്ടുമ്പോൾ പിന്നെ… ആർക്കാണ് മറുചിന്തക്ക് സമയം കണ്ടെത്താനാകുക! മനുഷ്യരല്ലേ? അടിപതറും..
എന്നാലും അങ്ങനെ പോരാ… വരും തലമുറയ്ക്ക് നമ്മൾ പകുത്തു നൽകണം പുത്തൻ ആശയങ്ങൾ.ലളിതമായ ആശയങ്ങളെ പോലും പ്രോത്സാഹനം കൊണ്ട് പോഷിപ്പിക്കുക. ഒരു ചെറിയ വര, മൂളിപ്പാട്ട്,മരത്തടിയിലെ കൊത്ത്, ലക്ഷ്യം കവച്ച പട്ടം, വിരൽത്തുമ്പിലെ താളം,ക്യാമറ കണ്ണിലെ അപൂർവ്വ ദൃശ്യം, ഒരു സൂചികയുടെ സ്പന്ദനം, അങ്ങനെ… അങ്ങനെ.. അവരുടെ അപൂർവ്വ ടേസ്റ്റുകൾ …ഒപ്പം നിങ്ങൾ മടി പിടിപ്പിച്ച,മറന്നുവച്ച, ഓർമ്മയുണ്ടായിട്ടും വേണ്ടെന്ന് വച്ച നിങ്ങളുടെ ടേസ്റ്റുകൾ കണ്ടെത്തുക ! അവരെ വളർത്തുക, ഒപ്പം വളരുക..
ലോകത്തിലെ ഏറ്റവും സമ്പന്നരായ കമ്പനികളായ ആമസോൺ, ഗൂഗിൾ, ഫേസ്ബുക്ക് ഒക്കെ ലളിതമായ ആശയങ്ങളുമായി മുന്നോട്ട് വന്നവരാണ്. അവയുടെയൊക്കെ സ്ഥാപകർ പോലും ആദ്യം കരുതിയിട്ടുണ്ടാകില്ല! ഇങ്ങനെയുള്ള ഒരു ഉച്ചസ്ഥായി വിജയത്തെക്കുറിച്ച്.. പക്ഷേ .. ഒന്നോർക്കുക!
ആ വിജയത്തിന് പിന്നിലും ദീർഘകാല പരിശ്രമവും, ഗവേഷണവും, സാങ്കേതിക വിദ്യകളുടെ വികസനവും ഒക്കെ തപസ്യയാണ്.
ഇപ്പോൾ മനസ്സിലായില്ലേ? നിർമ്മിതാക്കൾക്കാണ് ബുദ്ധി, കഴിവ്,വളർച്ച , വികസനം,അധികാരം, സൃഷ്ടി,പുനർനിർമ്മാണം എന്നൊക്കെ…
അപ്പോൾ മറക്കേണ്ട, ഉപഭോഗത്തിനൊപ്പം ചെറിയ ചെറിയ നിർമ്മാണങ്ങളും കൂടെ കൂട്ടുക. വാങ്ങുന്നതിലെയും കൊടുക്കുന്നതിലെയും സംതൃപ്തി നുകരുക.
ഉപഭോഗം ഒരു പുഷ്പത്തിൻ്റെ ഇതളുകൾ പോലെ ജീവിതം മൃദുവാക്കുന്നു.നിർമ്മാണം ജീവൻ്റെ തുടിപ്പുകൾക്ക് പുതിയ അർത്ഥതലങ്ങൾ നൽകുന്നു.. രണ്ടിനെയും ഒരുപോലെ ചേർത്തു പിടിക്കുക.ജീവിതം നന്നായി ആസ്വദിക്കുക.
എന്താ? ശരിയല്ലേ?
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.. നന്ദി, സ്നേഹം.




👍
Thanks
👌✍️❤️
🤝❤️🌹