മാമ്പഴ കുമ്പിൾ
🥭🥭🥭🥭🥭🥭🥭
📢മാമ്പഴം സുലഭമായി കിട്ടുന്ന സമയമായതുകൊണ്ട് വെറുതെ ഒരു രസത്തിനു ചെയ്തുനോക്കാം എന്ന് കരുതിയാണ് ഈ പലഹാരം ഞാൻ ഉണ്ടാക്കിയത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റിയ കുമ്പിളാണ് ഞാൻ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. മാമ്പഴം കൊണ്ടുണ്ടാക്കിയ ഈ കുമ്പിൾ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ.📢
📢ആവശ്യമായ ചേരുവകൾ📣
🥭🥥🧂🥫🥡🥛🧊🫗🫙🧉🍚🥭
———————————-

1️⃣ അരിപ്പൊടി (പത്തിരിപ്പൊടി)-1 കപ്പ്.
2️⃣ റവ -1/2 കപ്പ്.
3️⃣ പഴുത്ത മാങ്ങ – 2 എണ്ണം.
4️⃣ പാൽപൊടി -1ടേബിൾ സ്പൂൺ.
5️⃣ നെയ്യ് -1ടേബിൾ സ്പൂൺ.
6️⃣ തേങ്ങ ചിരകിയത് -1 കപ്പ്.
7️⃣ ശർക്കര പാനി – മധുരം ആവശ്യം ഉള്ളത്.
8️⃣ ഏലയ്ക്കപ്പൊടി -1/2 ടീസ്പൂൺ.
9️⃣ ഉപ്പ് -1/4 ടീസ്പൂൺ.
📢തയ്യാറാക്കുന്ന വിധം.📣
🥣🍜🍝🥃🪣🧫🧋🥤🫕🫖
—————————-

🥭പഴുത്ത മാമ്പഴം തൊലി കളഞ്ഞു കഷ്ണങ്ങളാക്കി ഒരു മിക്സിയിൽ അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റുക.
🥣ഇതിലേക്ക് വറുത്ത റവ ചേർത്ത് മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
🪣അതിനുശേഷം വറുത്ത അരിപ്പൊടി, ശർക്കരപ്പാനി, ചിരകിയ തേങ്ങ, ഉപ്പ്, പാൽപ്പൊടി, നെയ്യ്, ഏലയ്ക്കാപ്പൊടി ഇത്രയും ചേർത്ത് മിക്സ് ചെയ്തു വെയ്ക്കുക.
🫕ഒരു അപ്പച്ചെമ്പിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ കുമ്പിളില കോട്ടി അതിൽ മാവ് കുറേശ്ശെയായി വെച്ച് പൊതിഞ്ഞ് ആവിയിൽ പുഴുങ്ങി എടുക്കുക. (മാവ് അല്പം ലൂസാക്കി തയ്യാറാക്കിയാൽ കുമ്പിൾ നല്ല സോഫ്റ്റ് ആയി കിട്ടും.)
👆എല്ലാവരും ഉണ്ടാക്കി നോക്കണേ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച വരാം.👍
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




🥭 മാമ്പഴ കുമ്പിൾ സൂപ്പർ 🥭
രുചികരം 😋