Tuesday, October 20, 2026
Homeഅമേരിക്കഇന്റർനാഷണൽ പ്രയർ ലൈൻ - പന്ത്രണ്ടാം വാർഷികാഘോഷം മെയ് 12 ന്

ഇന്റർനാഷണൽ പ്രയർ ലൈൻ – പന്ത്രണ്ടാം വാർഷികാഘോഷം മെയ് 12 ന്

ഡിട്രോയിറ്റ്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ അടുത്ത സമ്മേളനം 2026 മെയ് 12, ചൊവ്വാഴ്ച നടക്കും. ഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിത്

മെയ് 12, ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും.

ഈ സന്തോഷകരമായ വേളയിൽ, പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും അനുഗ്രഹം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി, ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും ഈ വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് താല്പര്യപ്പെടുന്നു.

മീറ്റിംഗിൽ പങ്കുചേരുന്നതിന്
ഡയൽ-ഇൻ നമ്പർ: 1-712-770-4821
ആക്സസ് കോഡ്: 530464#

മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.

കഴിഞ്ഞ 12 വർഷമായി ഐ.പി.എൽ. പ്രാർത്ഥനാ ശുശ്രൂഷയോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ