Friday, May 1, 2026
Homeഅമേരിക്കമാമ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന ചില മാജിക് റെസിപ്പികൾ ✍ തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

മാമ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന ചില മാജിക് റെസിപ്പികൾ ✍ തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

രുചിയിലും ആരോഗ്യത്തിലും രാജാവായ 🥭 മാമ്പഴം നിരവധി പോഷകഗുണങ്ങൾ നിറഞ്ഞ പ്രകൃതിയുടെ ഒരു വരദാനമാണ്. വിറ്റാമിൻ A ധാരാളമായി ഉള്ളതിനാൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. വിറ്റാമിൻ C ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഫൈബർ ഉള്ളതിനാൽ ദഹനം സുഗമമാക്കുകയും, ആന്റി ഓക്സിഡന്റുകൾ ശരീരത്തെ ക്ഷീണത്തിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ഇനി മാമ്പഴം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കുറച്ച് റെസിപ്പികൾ പരിചയപ്പെടാം.

1) അവൽ – മാങ്ങ മിൽക്ക് ഷേക്ക് 🥭🥛

വേണ്ട ചേരുവകൾ:
അവൽ – അര കപ്പ്
പഴുത്ത മാങ്ങ – 1
പാൽ – 2 കപ്പ്
പഞ്ചസാര – ആവശ്യാനുസരണം
ഏലക്ക – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:
അവൽ 5 മിനിറ്റ് നേരം പാലിൽ നനയ്ക്കുക. ശേഷം എല്ലാ ചേരുവകളും മിക്സിയിൽ അടിച്ചെടുക്കുക. വിളമ്പുന്നതിനു തൊട്ടുമുൻപ് വറുത്ത കപ്പലണ്ടിയോ കശുവണ്ടിയോ കൊണ്ട് അലങ്കരിക്കാം. ഇതൊരു സമ്പൂർണ്ണ പ്രാതൽ വിഭവമായി ഉപയോഗിക്കാം.

2) മാമ്പഴം ലസ്സി 🥭🥤

വേണ്ട ചേരുവകൾ:
പഴുത്ത മാമ്പഴം – 1
തൈര് – 1 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
പാൽപ്പൊടി – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയിൽ ബ്ലെൻഡ് ചെയ്യുക. ഫ്രിഡ്ജിൽ വെച്ച് ആവശ്യത്തിന് തണുപ്പിച്ച് ഗ്ലാസിൽ ഒഴിച്ച് ഉപയോഗിക്കാം.

3) മാങ്ങ തേങ്ങ മഞ്ഞ് ഡിലൈറ്റ് 🥭❄️

വേണ്ട ചേരുവകൾ:
പഴുത്ത മാങ്ങ – 2
കട്ടിയുള്ള തേങ്ങാപ്പാൽ – 2 കപ്പ്
പഞ്ചസാര – ആവശ്യാനുസരണം
കോൺഫ്ലോർ – 1 സ്പൂൺ

തയ്യാറാക്കുന്ന വിധം:
മാങ്ങ പഞ്ചസാരയും ചേർത്ത് നല്ലവണ്ണം അരച്ച് പൾപ്പ് തയ്യാറാക്കുക.
കോൺഫ്ലോർ അല്പം വെള്ളത്തിൽ കലക്കുക.
ഒരു പാനിൽ തേങ്ങാപ്പാൽ ചൂടാക്കി അതിലേക്ക് കോൺഫ്ലോർ ചേർത്ത് ഇളക്കുക. ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.
അല്പം തണുത്ത ശേഷം അരച്ചുവെച്ച മാങ്ങാ പൾപ് ചേർത്ത് യോജിപ്പിക്കുക.
ചെറിയ ഗ്ലാസുകളിലോ ബൗളുകളിലോ ഒഴിച്ച് 1–2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
തണുത്ത ശേഷം മുകളിൽ ചെറിയ മാങ്ങ കഷ്ണങ്ങൾ ഇട്ട് വിളമ്പാം.
ഐസ്‌ക്രീമിനും പുഡ്ഡിംഗിനും ഇടയിലുള്ള ഒരു ഡിസർട് ആണിത്. 🥭✨

4) മാമ്പഴം ചുട്ട ചമ്മന്തി 🥭🌶️

വേണ്ട ചേരുവകൾ:
പഴുത്ത മാങ്ങ – 1 വലിയത്
വറ്റൽമുളക് – 4
ചെറിയ ഉള്ളി – 5
വെളുത്തുള്ളി – 3 അല്ലി
തേങ്ങ ചിരണ്ടിയത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 സ്പൂൺ
കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം:
മാങ്ങ നേരിട്ട് തീയിൽ അല്ലെങ്കിൽ ചട്ടിയിൽ അല്പം ചുട്ടെടുക്കുക. തൊലി കരിയുന്ന പോലെ വരുമ്പോൾ മാറ്റി തണുപ്പിക്കുക.
വറ്റൽമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ അല്പം വെളിച്ചെണ്ണയിൽ വറുക്കുക.
ശേഷം ചുട്ട മാങ്ങയുടെ പൾപ്പ്, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
അവസാനം കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് mix ചെയ്യുക.
പഴുത്ത മാങ്ങയുടെ ചെറിയ മധുരവും വറ്റൽമുളകിന്റെ കനത്ത എരിവും ചേർന്ന് ഒരു സ്മോക്കി ടേസ്റ്റ് കിട്ടും.
ഇത് ചോറിന്റെയും ചപ്പാത്തിയുടെയും കഞ്ഞിയുടെയും കൂടെ ഉപയോഗിക്കാം.

തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ✍

RELATED ARTICLES

9 COMMENTS

  1. മാമ്പഴ വിഭവങ്ങൾ അസ്സലായി..
    ചുട്ട ചമ്മന്തി ആദ്യമായി കേൾക്കുന്നു

    • ഒന്ന് ഉണ്ടാക്കി നോക്കൂ സാർ☺️☺️🥳
      ഇതിൽ ലസ്സിയാണ് എനിക്ക് ഏറ്റവും ഇഷ്ടം.😍

  2. എനിക്ക് ഒന്നും നാലും അങ്ങട് ഇഷ്‌ടപ്പെട്ടു😋😋😊🤝👌👌🥰 ആസിഫക്കുട്ടീ😘

    • അതെ. Mysore മാങ്ങയുടെ പറുദീസ അല്ലേ. നല്ല flavour ഉള്ള മാങ്ങ വാങ്ങി ഉണ്ടാക്കി നോക്കൂ.🥰❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com