Monday, June 8, 2026
Homeകേരളംകേരളം പൊള്ളുന്നു : കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

കേരളം പൊള്ളുന്നു : കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലക്കാട് രണ്ടുപേർക്കും കൊല്ലത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിനും സൂര്യതാപമേറ്റു. വൈദ്യുതി ഉപഭോഗവും ഉയർന്നുതന്നെ തുടരുകയാണ്.

സംസ്ഥാനത്തുടനീളം കനത്തചൂട് ശമനമില്ലാതെ തുടരുകയാണ്. പാലക്കാട് രണ്ടുപേർക്ക് സൂര്യാതപമേറ്റു. ലക്കിടിയിൽ ഓട്ടോഡ്രൈവർ ജയൻ പൊള്ളലേറ്റു. കഴുത്തിൽ ഉൾപ്പടെ മൂന്നിടത്താണ് പൊള്ളലേറ്റത്. ഒറ്റപ്പാലം സ്വദേശി ജയശ്രീക്കും സൂര്യാതപമേറ്റു. പാലക്കാടും കൊല്ലത്തും 39.8 ഡിഗ്രി സെൽസ്‌സ് രേഖപ്പെടുത്തി. വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളിലും യെലോ അലർട്ട് നിലവിലുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും നേരിയ കുറവുമാത്രം.

റെക്കോർഡിന് തൊട്ടടുത്ത് തന്നെ തുടരുകയാണ് വൈദ്യുതി ഉപയോഗം. ഇന്നലെ 115.07 ദശലക്ഷം യൂണിറ്റ് ആണ്. ഇരുപത്തിനാലിന് 116. 48 ദശലക്ഷം യൂണിറ്റ്. ഈ മാസം 17 ന് 116.11 ദശലക്ഷം യൂണിറ്റായിരുന്നു കേരളം ഉപയോഗിച്ചത്. 18 രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് ആണ് സർവകാല റെക്കോർഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com