‘ജനനായകൻ’ സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്സ് അസോസിയേഷ(എസ്ഐഎഫ്ഐഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിജയ് ചിത്രമായ ‘ജന നായകൻ’ ഓൺലൈനിൽ ചോർന്നതുമായി തൻ്റെ സിനിമകളിൽ സഹായികളായ യൂണിയൻ അംഗങ്ങളെ നിയമിക്കുന്നതിൽ പ്രദീപ് രാഘവ് വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം.
ചോർച്ചയ്ക്ക് പ്രദീപിൻ നേരിട്ട് കാരണക്കാരനല്ലെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായതായി കണ്ടെത്തി. സസ്പെൻഷൻ കാലയളവിൽ പ്രദീപിൻ യാതൊരുവിധ സഹകരണമോ പിന്തുണയോ നൽകില്ലെന്ന് എസ്ഐഎഫ്ഐഎ വ്യക്തമാക്കി. സിനിമാ മേഖലയിലെ മറ്റ് സംഘടനകളും ഈ അച്ചടക്ക നടപടിയോട് സഹകരിക്കണമെന്നും പിന്തുണ നൽകരുതെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പൈറസി പോലുള്ള സംഭവങ്ങൾ സിനിമാ വ്യവസായത്തിൻ്റെ നിലനില്പ്പിനെ ഭാവിയിൽ ബാധിക്കാതിരിക്കാൻ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്നും പ്രസിഡൻ്റ് വി ഗോപികൃഷ്ണയും ജനറൽ സെക്രട്ടറി എൻ. ബി ഉമാശങ്കര്ബാബുവും അറിയിച്ചു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയിൻ്റെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ വൈകുന്നത്. അതിനിടെ ഏപ്രിൽ ആദ്യ വാരം ചിത്രത്തിൻ്റെ പതിപ്പ് ഓൺലൈനിൽ പ്രചരിച്ചു. തുടർന്ന് നിർമ്മാതാക്കളുടെ നിയമ നടപടി സ്വീകരിച്ചു. കേസിൽ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



