ശാസ്താംകോട്ട: കേരളത്തിലേക്ക് എം.ഡി.എം.എ. ഉൾപ്പടെയുള്ള മാരക രാസലഹരികൾ എത്തിക്കുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് പിടികൂടി. ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടത്തിയിരുന്ന മൂന്ന് പേരെയാണ് പോലീസ് സാഹസികമായി അറ്റസ്റ്റ് ചെയ്തത്.
യുവതി പിടിയിലായ കേസിൽ കരുനാഗപ്പള്ളി ആലുവ അതുൽ വധക്കേസിലെ ആറാം പ്രതിയായ ഷംനാദും ഉൾപ്പെട്ടിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് വാങ്ങി ബാംഗ്ലൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് ലഹരിമരുന്ന് കൈമാറിയിരുന്ന സംഘത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി പ്രസാദിൻ്റെ നിർദ്ദേശപ്രകാരം നടന്ന ഓപ്പറേഷൻ ശാസ്താംകോട്ട എസ്.എച്ച്.ഒ മൃദുൽകുമാർ നേതൃത്വം നൽകി. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ:



