Friday, October 9, 2026
Homeകേരളംവെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് മരിച്ചു.

വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് മരിച്ചു.

വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് മരിച്ചു. പരേതനായ മോഹനന്റെ ഭാര്യ പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74) ആണ് നിര്യാതയായത്.

സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറേേമക്കാവ് ശാന്തിഘട്ടില്‍ നടത്തും. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി.

കഴിഞ്ഞദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു. തിരുവമ്പാടി പൂരം സെലിബ്രേഷന്‍ കമ്മിറ്റിയംഗമായ ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ടാണ്. പൂരത്തിന്റെ ഉത്സാഹിയായ ഗിരി വെടിക്കെട്ട്പുരയില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നയാളാണ്. ചൊവ്വാഴ്ച നടന്ന മുണ്ടത്തിക്കോട് ദുരന്തസമയത്തും ഗിരി അവിടെയുണ്ടായിരുന്നു.

സഹോദരന്‍ പി. ഹരിയോടൊപ്പമാണ് എപ്പോഴും പൂരോത്സാഹത്തിന് പോകാറുള്ളത്. അമ്മക്ക് അസുഖമായതിനാല്‍ ഇക്കുറി ഹരി കൂടെ പോയിരുന്നില്ല. ഹരി സിപിഎം പ്രവര്‍ത്തകനും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോട്ടപ്പുറം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ