ട്രെയിൻ യാത്രക്കിടെ കല്ലേറ് കൊണ്ട് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കല്ലെറിഞ്ഞ കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിൽ ആയത്. കല്ലെറിഞ്ഞത് ലഹരിയിൽ ആയിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.
കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു.



