Thursday, October 8, 2026
Homeഇന്ത്യമണിപ്പൂരിൽ ഭൂകമ്പം: റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

മണിപ്പൂരിൽ ഭൂകമ്പം: റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

മണിപ്പൂർ: മണിപ്പൂരിലെ കാംജോങ് ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത ആണ് രേഖപ്പെടുത്തിയത്. മേഖലയിലുടനീളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ച പ്രകാരം പുലർച്ചെ 5:59 നാണ് ഭൂകമ്പം ഉണ്ടായത്. കാംജോങ് പ്രദേശത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു, ഇത് നിവാസികളിൽ ചെറിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതുവരെ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, തിങ്കളാഴ്ച ഉത്തരാഖണ്ഡിലും ഭൂകമ്പം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8:32 ന് പൗരി ഗർവാളിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അക്ഷാംശം 29.959°N ലും രേഖാംശം 78.378°E ലും 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ഇന്നലെ ജപ്പാനിലും വടക്കൻ തീരത്ത് ശക്തമായ ഭൂകമ്പം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. സാൻറികു തീരത്താണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ