മാനസികാരോഗ്യം (Mental health) വീണ്ടെടുക്കാനും, ജീവിതം മെച്ചപ്പെടുത്താനും, ശരീരവും മനസ്സും രോഗങ്ങളുടെ ഇരിപ്പിടമാകാതിരിക്കാനും വേണ്ടി നാം എന്തെല്ലാം ചെയ്യണം? അതിനുവേണ്ടി എന്തെല്ലാം നാം അറിഞ്ഞിരിക്കേണം ?.
പണ്ടു നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളും ഇന്നത്തെ വീട്ടുതടങ്കലും എല്ലാം ഭയത്തിന്റെയും, ഉത്കണ്ഠയുടെയും വിവിധ ഭാവങ്ങളാണ്. നമ്മൾ നേരിടുന്ന മാനസിക തകരാറുകളെക്കുറിച്ചും, മാനസികാരോഗ്യ വിഷയങ്ങളെക്കുറിച്ചും പ്രതിവാദിക്കുന്ന ഒരു മികച്ച പരമ്പര ഇതാ മലയാളി മനസ്സിൽ നാളെ മുതൽ ആരംഭിക്കുന്നു. ” മനസ്സും, ആരോഗ്യവും, മനഃശാസ്ത്രവും ” അവതരിപ്പിക്കുന്നത്: മനോരോഗചികിത്സയിൽ വർഷങ്ങളിലേറെ പരിചയസമ്പന്നയായ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോക്ടർ ബിജു വർഗീസ്.
ഡോക്ടർ ബിജു വർഗീസ്:

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ” മൈൻഡ് ക്യുവർ” എന്ന സൈക്കോളജിക്കൽ സെന്റർ നടത്തുന്ന ഡോക്ടർ ബിജു വർഗീസ് പ്രഗദ്ഭനായ ഒരു കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആണ്. കഴിഞ്ഞ 15 വർഷകാലമായി സൈക്കോളജി ഫീൽഡിലാണ് ജോലി ചെയ്യുന്നത്.
PHD, MA Clinical psychology, MSW, Msc psychology, PGDCS എന്നീ ബിരുദങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം, പേഴ്സണാലിറ്റി ഡിസോഡറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മാസത്തിൽ രണ്ടുതവണ വീതം ഇദ്ദേഹം വിവിധ മാനസിക ആരോഗ്യ, മനഃശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളി മനസ്സിലൂടെ നമ്മോട് വിശദീകരിക്കുന്നതാണ്.




ഇതുപോലുള്ള പംക്തികൾ സ്വാഗതം ചെയ്യുന്നു 💐🥳🎉
Eagerly waiting for his articles.