Sunday, September 20, 2026
Homeകേരളംകേരളം ചുട്ടുപൊള്ളുന്നു; 39 ഡിഗ്രി കടന്ന് ചൂട്, സൂര്യപ്രകാശം നേരിട്ടേറ്റാൽ അപകടം! ജാഗ്രത നിർദേശവുമായി കാലാവസ്ഥ...

കേരളം ചുട്ടുപൊള്ളുന്നു; 39 ഡിഗ്രി കടന്ന് ചൂട്, സൂര്യപ്രകാശം നേരിട്ടേറ്റാൽ അപകടം! ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളിൽ താപനില 36 ഡിഗ്രി മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇതിൽ പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില (39°C) പ്രതീക്ഷിക്കുന്നത്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37°C വരെയും താപനില ഉയർന്നേക്കാം.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മറ്റ് ജില്ലകളിൽ 36°C വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത കാരണം മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയും ഉഷ്ണവും അനുഭവപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യരശ്മികളിലെ അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിലായിരിക്കും. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക കരുതൽ സ്വീകരിക്കണം.

കൂടാതെ ചർമ്മരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു. വരും ദിവസങ്ങളിലും ചൂട് സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ