Tuesday, March 31, 2026
Homeഇന്ത്യഅസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ ഇവിഎം-വിവിപാറ്റുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ ഇവിഎം-വിവിപാറ്റുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ഇവിഎം മാനേജ്‌മെൻ്റ് സിസ്റ്റം വഴി രണ്ട് ഘട്ടങ്ങളായുള്ള റാൻഡമൈസേഷൻ പ്രക്രിയയിലൂടെയാണ് ഇവിഎമ്മുകൾ അതത് പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാതല വെയർഹൗസുകളിൽ നിന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടിങ് മെഷീനുകള്‍ ക്രമരഹിതമായി അനുവദിക്കുന്നു. രണ്ടാം ഘട്ടത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോളിംഗ് സ്റ്റേഷനുകളിലേക്ക് ഇവ അനുവദിക്കുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനും 6 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമായി ദേശീയ-സംസ്ഥാന തലത്തിലുള്ള അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഇവിഎം മാനേജ്‌മെൻ്റ് സിസ്റ്റം വഴി ആദ്യ ഘട്ട റാൻഡമൈസേഷൻ പൂർത്തിയാക്കി. ഇവിഎമ്മുകളുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ പ്രക്രിയയിലൂടെ ഏകദേശം 8.85 ലക്ഷം ഇവിഎം യൂണിറ്റുകൾ (ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ്) തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി അനുവദിച്ചു.

2026 ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന അസം, കേരളം, പുതുച്ചേരി നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനും ഗോവ, കർണാടക, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമായി മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ റിട്ടേണിംഗ് ഓഫീസർമാർ ഇവിഎം മാനേജ്‌മെൻ്റ് സിസ്റ്റം വഴി ഇവിഎമ്മുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ നടത്തി.

ഒന്നും രണ്ടും ഘട്ടങ്ങളിൽ റാൻഡമൈസേഷൻ നടത്തിയ ഇവിഎമ്മുകളുടേയും വിവിപാറ്റുകളുടേയും പട്ടിക മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും കൈമാറും.

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനും ബാക്കിയുള്ള 2 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമായി, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിക്ക് ശേഷം നടപടിക്രമങ്ങൾ അനുസരിച്ച് ഇവിഎമ്മുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ നടത്തുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com