ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർഥി ആതിര ഡി.നായരെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ. മികച്ച വിദ്യാഭ്യാസവും കെഎസ്ആർടിസി ബസിന്റെ പടികളുടെ വീതിയും കുറച്ചത് കേന്ദ്ര സർക്കാർ ആണെന്ന ആതിരയുടെ പ്രസംഗത്തെയാണ് സ്നേഹ പരിഹസിച്ചത്.
“ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു” എന്നാണ് സ്നേഹ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുറിച്ചത്.



