കാലം ഭാരവും പേറി യാത്ര തുടരുന്നു.
മർത്യനും ഭാരമല്ലെനിക്കെ
ന്നോതിക്കൊണ്ട്.
യാത്ര തുടരവേ, കാലവും കണ്ണുകള
ടയ്ക്കുന്നു
മർത്യന്റെ കർമ്മത്തിൻ വേദന
സഹിയാതെ.
ഭൂമിയും മലിനം, ആകാശവും മലിനം,
മർത്യമനസ്സോ അതിമലിനം.
മാലിന്യത്തെ വിഴുങ്ങാൻ കെ
ൽപ്പില്ലാതെ
കടലും കേഴുന്നു ഘോരമായി.
മലിനമാം മനസ്സിനെ
നിർമലമാക്കുവാൻ
പാതകൾ തേടുന്നു മാനവ ഹൃദയം
എത്തിപ്പെടുന്നതോ മതാന്ധ
കാരത്തിൽ
തീവ്രമാം അന്ധ കാരം അവനെ
വാരിപ്പുണരുന്നു
ശാസ്ത്രമാണ് സത്യമെ ന്നോ
തുമ്പോഴും
മനുഷ്യമനസ്സിന്റെ ഗതിവിഗതികള
റിയാതെ
കാലം യാത്ര തുടരുന്നു
തുടർന്നുകൊണ്ടേയിരിക്കുന്നു…
മായാദേവി, കൊല്ലങ്കോട്✍



