Saturday, October 3, 2026
Homeകേരളംമീനമാസ പൂജകൾക്കായി മാർച്ച് 14 നും ഉത്സവത്തിനായി മാർച്ച് 22 നും ശബരിമല...

മീനമാസ പൂജകൾക്കായി മാർച്ച് 14 നും ഉത്സവത്തിനായി മാർച്ച് 22 നും ശബരിമല നട തുറക്കും; ആറാട്ട് ഏപ്രിൽ ഒന്നിന്.

മീന മാസ പൂജകൾക്കായി മാർച്ച് 14 വൈകിട്ട് അഞ്ചുമ ണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക.

മീന മാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീന മാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.

ശബരിമല ഉത്സവത്തിനായി മാർച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാർച്ച് 23 ന് പകൽ 11.30 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല ഉത്സവത്തിന് കൊടിയേറും. മാർച്ച് 24 മുതൽ മാർച്ച് 31 വരെ എല്ലാ ദിവസവും ഉച്ച പൂജയ്ക്ക് ശേഷം ഉത്സവബലി ഉണ്ടായിരിക്കും.

മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ 1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും.

ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്ചൽ ക്യു വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ