Tuesday, March 10, 2026
Homeഅമേരിക്കകുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറണം: ഇന്ത്യൻ...

കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറണം: ഇന്ത്യൻ എംബസി

കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറണമെന്ന് എംബസി അറിയിച്ചു. എംബസിയിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് വിഭാഗത്തിന്റെ community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്കാണ് ആവശ്യമായ വിവരങ്ങൾ അയയ്ക്കേണ്ടത്.

വിവരങ്ങൾ സമർപ്പിക്കുമ്പോൾ പാസ്‌പോർട്ടിന്റെ പകർപ്പ്, പൂർണ്ണമായ പേര്, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് നൽകിയ തീയതിയും കാലാവധിയും, സാധുവായ കുവൈത്ത് വിസയുടെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണമെന്നും എംബസി നിർദേശിച്ചു. സന്ദർശക വിസ വിഭാഗത്തിൽ ഉൾപ്പെടുന്ന കുവൈത്തിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ പുതുക്കിയ വിവരശേഖരം നിലനിർത്തുന്നതിനായാണ് ഈ നടപടിയെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

അതേസമയം മേഖലയിലെ യുദ്ധാന്തരീക്ഷവും എയർപോർട്ട് അടച്ചുപൂട്ടലും മൂലം ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തിര സഹായം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. വിസിറ്റ് വിസയിലെത്തിയവർക്കോ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്കോ ബഹ്‌റൈൻ സൗദി കോസ് വേ വഴി യാത്ര ചെയ്യാമെന്ന് എംബസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com