Monday, September 28, 2026
Homeകേരളംശബ്ദമലിനീകരണം; കര്‍ശനനടപടിക്ക് ഗതാഗത വകുപ്പ്, നിരോധിത ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും.

ശബ്ദമലിനീകരണം; കര്‍ശനനടപടിക്ക് ഗതാഗത വകുപ്പ്, നിരോധിത ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും.

ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ്. നിരോധിത ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം

ഇതിൻ്റെ ഭാഗമായി എയർ ഹോണ്‍ വില്‍ക്കുന്ന കടകള്‍ കണ്ടെത്താൻ പരിശോധന നടത്തും. ഇത്തരം ഹോണുകള്‍ വില്‍ക്കുന്ന കടകളുടെ ജിഎസ്ടി, തദ്ദേശ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കും. കൂടാതെ അനധികൃത ഹോണുകള്‍ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകള്‍ക്ക് എതിരെയും നടപടി സ്വീകരിക്കും.

എയർഹോണ്‍ ഘടിപ്പിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വാഹനങ്ങളില്‍ നിന്നും ഇത്തരം ഹോണുകള്‍ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനല്‍കൂ. ശബ്ദപരിധി അളക്കാൻ ഡെസിബെല്‍ മീറ്റർ ഉപയോഗിക്കും. നിയമലംഘനം ആവർത്തിച്ചാല്‍ വാഹനം നിരത്തിലിറക്കാനാകില്ല, ഒപ്പം പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കും. പരിശോധനയ്ക്കായി എംവിഡി – ജിഎസ്ടി – തദ്ദേശ വകുപ്പുകള്‍ കൈകോര്‍ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ