പത്തനംതിട്ട എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അജികുമാറും പാർട്ടിയും കൂടൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 2 കിലോഗ്രാമോളം കഞ്ചാവുമായി പത്തനാപുരം സ്വദേശികളായ നാസുമുദീൻ(36), ഹനൂജ് (37 ) എന്നിവരെ അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജയകുമാർ.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഗിരീഷ്.ബി.എൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിജി, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിജിത്ത്, രാഹുൽ, അജിത്ത്, നിതിൻ ശ്രീകുമാർ എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.



