Friday, October 9, 2026
Homeഅമേരിക്ക9-)oമത് ഫോമ അന്താരാഷ്ട്ര കൺവെൻഷൻ : രജിസ്ട്രേഷൻ കമ്മിറ്റി നിലവിൽ വന്നു : ശ്രീജിത്ത് കോമത്ത്...

9-)oമത് ഫോമ അന്താരാഷ്ട്ര കൺവെൻഷൻ : രജിസ്ട്രേഷൻ കമ്മിറ്റി നിലവിൽ വന്നു : ശ്രീജിത്ത് കോമത്ത് – ചെയർമാൻ, സാജൻ മൂലേപ്ലാക്കൽ -കോർഡിനേറ്റർ

ഷോളി കുമ്പിളുവേലി, പി.ആർ.ഓ

ന്യൂയോർക്ക് : ജൂലൈ 30 മുതൽ ആഗസ്ത് 2-)0 തീയതി വരെ, ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഒമ്പതാമത് ഫോമാ അന്താരാഷ്ട്ര കൺവെൻഷൻറെ വിജയകരമായ നടത്തിപ്പിനു വേണ്ടി രജിസ്‌ട്രേഷൻ കമ്മിറ്റി രൂപീകരിച്ചു.
ശ്രീജിത്ത് കോമത്ത് (ഫിലാഡൽഫിയ) ആണ് രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ. സാജൻ മൂലേപ്ലാക്കൽ (കാലിഫോർണിയ) കോർഡിനേറ്റർ ആയും, നിധിൻ ജോയ് ആലപ്പാട്ട് (ന്യൂ ജേഴ്‌സി) സെക്രട്ടറിയായും പ്രവർത്തിക്കും. ഷീജ അജിത്ത് (ഫ്ലോറിഡ), ക്രിസ്റ്റഫർ ജോർജ് (ഹ്യൂസ്റ്റൺ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്തു, ഫിലഡൽഫിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖനും, വിവര സാങ്കേതികവിദ്യ (ഐടി) വിദഗ്ധനുമാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (MAP)യുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ശ്രീജിത്ത്, വിവിധ സാമൂഹിക, മാനവീയ പദ്ധതികളിലൂടെ സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണിലും ദേശീയ തലത്തിലുള്ള കോൺവെൻഷനുകളിലും വിവിധ സബ് കമ്മിറ്റികളിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻറെ മുൻ പരിചയവും ഐ.ടി മേഖലയിലെ പ്രവർത്തന പാടവവും രജിസ്ട്രേഷൻ നടപടികളിൽ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താൻ കഴിയുമെന്നതിൽ സംശയവും ഇല്ല.

രജിസ്‌ട്രേഷൻ കമ്മിറ്റി കോർഡിനേറ്ററായ സാജൻ മൂലെപ്ലാക്കൽ, നിലവിൽ ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമാണ്. ഫോമയുടെ 2024 ൽ നടന്ന ഇന്റർനാഷണൽ കൺവെൻഷൻറെ രജിസ്ട്രേഷൻ ചെയർമാനായും, 2022 ഇൽ ഫോമയുടെ കാൻകൂൺ കൺവെൻഷനിൽ രജിസ്‌ട്രേഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള സാജൻ, ഫോമാ വെസ്റ്റേൺ റീജിയൻ ചെയർമാൻ, ഫോമാ സ്വാന്തന സംഗീതം കോർഡിനേറ്റർ, ഫോമാ വെസ്റ്റേൺ റീജിയൻ ടെക്നിക്കൽ ഡയറക്ടർ, ഫോമയുടെ അംഗ സംഘടനകളായ മലയാളായി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ ( മങ്ക ) പ്രസിഡന്റ് , ബേമലയാളി ട്രഷറർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സാജൻ മൂലെപ്ലാക്കൽ.

രജിസ്ട്രേഷൻ കമ്മിറ്റി സെക്രട്ടറി നിധിൻ ജോയ് ആലപ്പാട്ട്, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ) എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി നിലവിൽ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ, കേരള എൻജിനേഴ്‌സ് അസോസിയേഷൻ (KEAN) ട്രഷററായും പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശിയായ നിധിൻ, ഫൊമാ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടത്തിയ നാഷണൽ കോൺവൻഷനിലെ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റിയിലും, കൂടാതെ ഫോമയുടെ ‘സ്ട്രെയിറ്റ് ഡ്രൈവ് വിത്ത് സഞ്ജു സാംസൺ’ പരിപാടിയുടെ ഓർഗനൈസിങ് കമ്മിറ്റിയിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്

രജിസ്ട്രേഷൻ കമ്മിറ്റി അംഗം ഷീജ അജിത്, കഴിഞ്ഞ അഞ്ച് വർഷമായി ഫോമാ (FOMAA) യിലെ സജീവ അംഗമാണ്. 2024-ലെ ഫോമാ കോൺവെൻഷനിൽ രജിസ്ട്രേഷൻ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷീജ, ഫോമ സൺഷൈൻ റീജിയണൽ കൾച്ചറൽ കമ്മിറ്റിയുടെ ചെയർപേഴ്സണായും , വനിതാ ഫോറത്തിന്റെ ചെയർപേഴ്സണായും സേവനം ചെയ്യുന്നു. കൂടാതെ, സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷനിൽ വിവിധ പദവികൾ വഹിച്ചിട്ടുള്ള ശീജ അജിത്, നിലവിൽ സംഘടനയുടെ ട്രഷററായി സേവനമനുഷ്ഠിക്കുന്നു.

മറ്റൊരു രജിസ്ട്രേഷൻ കമ്മിറ്റി അംഗമായ ക്രിസ്റ്റഫർ ജോർജ്, ഐ.ടി. വിദഗ്ധനും, സമർപ്പിതനുമായ ഒരു സമൂഹിക നേതാവുമാണ്. നിരവധി വർഷങ്ങളായി ഹൂസ്റ്റൺ കേന്ദ്രീകരിച്ചു വിവിധ മേഖലകളിൽ
പ്രവർത്തിച്ചുവരുന്ന അദ്ദേഹം, നിലവിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) യുടെ ജോയിന്റ് സെക്രട്ടറിയും ഐടി കോഓർഡിനേറ്ററും ആണ്. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ക്ഷേമത്തിനുമായി, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന “ഫ്രണ്ട്സ് ഓഫ് ടെക്സാസ് ഇന്റർനാഷണൽ” എന്ന സംഘടനയുടെ ഡയറക്ടറും സെക്രട്ടറിയുമായും ക്രിസ്റ്റഫർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിൽ പബ്ലിക് ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്.

ഫോമാ പ്രസിഡന്റ ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പുതിയ രജിസ്ട്രേഷൻ കമ്മിറ്റിക്കു എല്ലാവിധ ആശംസകളും നേർന്നു.

-ഷോളി കുമ്പിളുവേലി, പി.ആർ.ഓ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ