Friday, October 9, 2026
Homeകേരളംചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റീസ്’ പദ്ധതിയ്ക്ക് തുടക്കം

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റീസ്’ പദ്ധതിയ്ക്ക് തുടക്കം

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റിസ്’ പദ്ധതിയുടെ ഉദ്ഘാടനവും ഫെല്ലോഷിപ്പ് വിതരണവും ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കഴിഞ്ഞ 10 വർഷംകൊണ്ട് ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങൾക്കായി 600 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു.

2026-27 ലെ ബജറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2025-26 ബജറ്റിൽ 82 കോടി രൂപയും 2024-25 ബജറ്റിൽ 74 കോടി രൂപയും അനുവദിച്ചിരുന്നു. ഈ വകയിരുത്തിയതിൽ 64 കോടി രൂപയും വിവിധ സ്‌കോളർഷിപ്പ് പദ്ധതികൾക്കാണ്. ഇങ്ങനെ ഓരോ വർഷവും ന്യൂനപക്ഷ വകുപ്പിനുള്ള വിഹിതത്തിൽ വലിയ വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) അംഗീകരിച്ച എല്ലാ സർവകലാശാലകളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോരിറ്റീസ് സ്‌കോളർഷിപ്പ്. ഓരോ വിദ്യാർത്ഥിയ്ക്കും മാസം 20,000 രൂപ നിരക്കിൽ 3 വർഷം 7 ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിക്കും.

ഈ വർഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ 221 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ അർഹരായ 182 അപേക്ഷകർക്കും ഫെല്ലോഷിപ്പ് അനുവദിക്കും. നടപ്പ് സാമ്പത്തിക വർഷം ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് 6 കോടിയാണ് വകയിരുത്തിയത്. അടുത്ത സാമ്പത്തികവർഷത്തേക്ക് 11 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാർ ആരംഭിച്ച ഏറ്റവും പ്രധാന ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതിയാണ് മാർഗ്ഗദീപം. കേന്ദ്രസർക്കാർ ഒന്നു മുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനം 2024-25 ൽ മാർഗ്ഗദീപം എന്ന പേരിൽ പുതിയ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ 3 ബജറ്റുകളിലായി 62 കോടി രൂപ ഈ സ്‌കോളർഷിപ്പിനായി വകയിരുത്തി. ഒന്നര ലക്ഷം കുട്ടികൾക്കായി 40 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാരിന്റെ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിന് പകരമാണ് സംസ്ഥാന സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ രൂപീകരിച്ചിരുന്നു. ജെ ബി കോശി റിപ്പോർട്ടിൽ 284 പ്രധാന ശുപർശകളും 45 ഉപ ശുപാർശകളുമാണുള്ളത്. റിപ്പോർട്ടിലെ ശുപാർശകൾ 36 വകുപ്പുകൾ മുഖേന നടപ്പാക്കേണ്ടതാണ്. 17 വകുപ്പുകൾ ലഭ്യമായ ശുപാർശകൾ പുർണ്ണമായും നടപ്പാക്കി.

19 വകുപ്പുകളിൽ ശുപാർശകൾ നടപ്പാക്കുന്ന നടപടി പുരോഗതിയിലാണ്. നിലവിലെ കേന്ദ്ര-സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി വരുത്തിയാൽ മാത്രമേ ചില ശുപാർശകൾ നടപ്പാക്കാൻ കഴിയൂ. അതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കേണ്ട ശുപാർശകൾ 40 എണ്ണമാണ്. അതിൽ 33 എണ്ണം നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് അഡീ.ചിഫ് സെക്രട്ടറി മിൻഹാജ് ആലം അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ റഷീദ്, കെ.എസ്.എം.ഡി.എഫ്.സി ചെയർമാൻ സ്റ്റീഫൻ ജോർജ്ജ്, വഖ്ഫ് ബോർഡ് ചെയർമാൻ എം. കെ സക്കീർ, പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ. സൺദേവ് തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ