പത്തനംതിട്ട കലക്ടർ എസ്.പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമ്മൂട്ടില്‍ വച്ചായിരുന്നു അപകടം.വാഹനം തലകീഴായി മറിയുകയായിരുന്നു.

കലക്ടറെയും ഒപ്പമുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക വിവരം.



