Monday, September 28, 2026
Homeഇന്ത്യസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗാവായി വിരമിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗാവായി വിരമിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗാവായി വിരമിച്ചു. 6 മാസം പദവിയില്‍ ഇരുന്ന ഗാവായി ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസായിരുന്നു. അതേസമയം ഒരു കേസിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നു ബി ആര്‍ ഗവായി പ്രതികരിച്ചു.

രാജ്യത്തെ 52 മത് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നാണ് ബി ആര്‍ ഗവായി വിരമിച്ചത്. 2025 മെയ് 14 ആയിരുന്നു ഗവായി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിയുടെ റഫറന്‍സ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഗവായിയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് പ്രതികരിച്ചു. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവി വഹിക്കില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

ജുഡീഷ്യറിയിലെ സ്വജനപക്ഷഭാതത്തോട് താന്‍ എതിരാണെന്നും ബി ആര്‍ ഗവായി പ്രതികരിച്ചു. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യ വാചകം ചൊല്ലിക്കൊടുക്കും. 2027 ഫെബ്രുവരി 9 വരെ ആയിരിക്കും ജസ്റ്റിസ് സൂര്യകാന്തിന്റെ സര്‍വീസ് കാലാവധി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പെഗാസസ് സ്‌പൈവെയര്‍ കേസ് എന്നിവയിലെ സുപ്രധാന ഉത്തരവുകളിളുടെയും സൂര്യകാനന്ത് ശ്രദ്ധ നേടിയിരുന്നു. 2011 ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സൂര്യകാന്ത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ജെസ്റ്റിസ്സായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

2018 ഒക്ടോബര്‍ 5 ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്നു. കേസുകളിലെ വിധി ന്യായങ്ങള്‍ ഭാരതീയമായിരിക്കണം എന്നും രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും എന്നും ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ