ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയായിൽ നിര്യാതയായ, തുമ്പമൺ വട്ടടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗവും, പരേതരായ വി.കെ ഫിലിപ്പിന്റെയും. മറിയാമ്മ ഫിലിപ്പിന്റെയും പുത്രിയും, പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്റെ സഹധർമ്മണിയുമായ റേച്ചൽ ജോസഫിന്റെ (85) പൊതുദർശനവും, സാംസ്ക്കാര ശുശ്രൂഷകളും നവംബർ 21, 22 (വെള്ളി, ശനി ദിവസങ്ങളിൽ) ബെൻസേലം സെൻറ് ജൂഡ് മലങ്കര കത്തോലിക്ക പള്ളിയിൽ വച്ച് നടത്തപ്പെടും. (St. Jude Malankara Catholic Church 1200 Park Avenue, Bensalem, PA 19020)
ജോസഫ് സക്കറിയ (ബിജു). സുജ വർഗീസ്, റൂബി തോമസ്, പരേതയായ റാണി ഫ്രാൻസിസ് എന്നിവർ മക്കളും, മറിയാമ്മ സക്കറിയ. വർഗീസ് മണപ്പുറത്ത്. ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ എന്നിവർ മരുമക്കളുമാണ്.
പൊതുദർശനം: നവംബർ 21, വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെയും, നവംബർ 22 ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെയും പള്ളിയിൽ വച്ച് നടത്തപ്പെടും. 10 :30 മുതൽ 12 :00 വരെ നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, റിസ്‌റക്ഷൻ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Resurrection Cemetery 5201 Hulmeville Road, Bensalem. PA 19020)
നവംബർ 20 ന് വൈകുന്നേരം 6 :00 മണിക്ക് ഭവനത്തിൽ (2216 Apple way, Bensalem pa 19020) അനുസ്മരണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
രാജു ശങ്കരത്തിൽ




