പിലാത്തറ – പഴയങ്ങാടി റോഡിൽ ടൂ വീലറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചന്തപ്പുരയിലെ മാളവികയാണ് (18) മരിച്ചത്. വിളയാങ്കോട് വിറാസ് കോളേജ് വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ നവംബർ എട്ടിനായിരുന്നു സംഭവം. പിലാത്തറ – പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം അപകടം നടന്നത്. സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 4 പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.



