പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. എല്ലാ ജില്ലകളിൽ നിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കെഎസ്ആർടിസി അറിയിച്ചു.
ശബരിമല തീർത്ഥാടന യാത്രയിൽ മറ്റുക്ഷേത്രങ്ങളെയും കൂടി ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിലുള്ള പാക്കേജ് ട്രിപ്പുകൾ, തീർത്ഥാടകർക്ക് പമ്പയിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനും പ്രാഥമിക കർത്തവ്വ്യങ്ങൾക്കുമായുള്ള സൗകര്യം തുടങ്ങിയ സജ്ജീകരണങ്ങളാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക
സംസ്ഥാന കോർഡിനേറ്റർ – 9188938521
കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ആയരത്തി അറുന്നൂറോളം അയ്യപ്പ ദർശന പാക്കേജ് ട്രിപ്പുകൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കേരളത്തിന്റെ സൗന്ദര്യവും സംസ്ക്കാരവും അനുഭവിച്ചറിയാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം നടത്തിവരുന്ന ചെലവ് കുറഞ്ഞതും സുരക്ഷിതവും സുഖകരവുമായ തീർത്ഥാടന, ഉല്ലാസ, പഠന യാത്രകൾക്കും ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.



