Friday, October 9, 2026
Homeഅമേരിക്കഇസ്റാഈലിന്റെ യുദ്ധക്കുറ്റം, തുറന്നുകാട്ടി ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ.

ഇസ്റാഈലിന്റെ യുദ്ധക്കുറ്റം, തുറന്നുകാട്ടി ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ.

ഇസ്റാഈലിന്റെ യുദ്ധക്കുറ്റം, തുറന്നുകാട്ടി ഫലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ.
ബന്ദി മോചന കരാറിൻ്റെ ഭാഗമായി ഇസ്റാഈൽ വിട്ടുനൽകിയ, നൂറിലധികം ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല.

പേരിന് പകരം അക്കങ്ങൾ നൽകിയാണ് മൃതദേഹങ്ങൾ ഗസ്സയിലേക്ക് തിരിച്ചയച്ചത്.
ഇതോടെ, കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കുടുംബാംഗങ്ങൾ ഈ ചിത്രങ്ങളിലൂടെ ദുരിതപൂർണ്ണമായ തിരച്ചിൽ നടത്തുകയാണ്. ഈ മൃതദേഹങ്ങളിലെ പാടുകളിൽ നിന്നും ചിലതിൽ ഇപ്പോഴും അവശേഷിക്കുന്ന കൈവിലങ്ങുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. മരിക്കുന്നതിന് മുമ്പ് അവർക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ഒരുപക്ഷേ വധശിക്ഷ നടപ്പാക്കിയതാകാനും സാധ്യതയുണ്ട്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്റാഈൽ വിട്ടയച്ച ഫലസ്‌തീൻ തടവുകാർ ജീവനോടെ പുറത്തുവന്നപ്പോൾ തന്നെ പീഡനം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, തിരിച്ചേൽപ്പിച്ച മൃതദേഹങ്ങളുടെ അവസ്ഥ ഭീകരമാണ്. ഇവ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഫൊറൻസിക് സംഘം സ്ഥിരീകരിച്ചതായി ആരോഗ്യ വിദഗ്ദ്ധരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ