Monday, September 21, 2026
Homeകേരളംമാഹി ബസിലിക്കയിലെ പ്രധാന തിരുനാൾ ഇന്നും നാളെയും.

മാഹി ബസിലിക്കയിലെ പ്രധാന തിരുനാൾ ഇന്നും നാളെയും.

മാഹി: മാഹി ബസിലിക്ക തീർഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഭക്തജന ത്തിരക്കേറുന്നു. പ്രധാന തിരുനാൾ ഇന്നും നാളെയും ആയി നടക്കും. മറ്റന്നാൾ പുലർച്ചെ മുതൽ ശയന പ്രദക്ഷിണം ആരംഭി ക്കും. തിരുസ്വരൂപത്തിൽ പൂമാലകൾ അർപ്പിച്ച് വണങ്ങുവാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത് തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിനും 10നും നടക്കുന്ന ദിവ്യബലിക്ക് ഫാ. വിമൽ ഫ്രാൻസിസ് കാർമികത്വം വഹിക്കും.

വൈകുന്നേരം 5.30 ന് കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ജെൻസൻ പുത്തൻവീട്ടിൽ ദിവ്യബലി അർപ്പിക്കും. രാത്രി ഏഴിന് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം അലങ്കരിച്ച തേരിൽ പ്രതിഷ്ഠിച്ചുള്ള നഗര പ്രദക്ഷിണം. പുഴിത്തല, ഗവ. ആശുപത്രി ജംഗ്ഷൻ, ചൂടിക്കോട്ട, മാഹി ശ്രീകൃഷ്‌ണ ക്ഷേത്രം, മൈതാനം റോഡ്, ടാഗോർ പാർക്ക്, പോലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി വൈകി ബസിലിക്കയിൽ തിരിച്ചെത്തും. വഴി നീളെ ഭക്തർ വീടുകളിൽ മെഴുകുതിരി തെളിച്ച് തിരുസ്വരൂപത്തെ വരവേൽക്കും. സെൻ്റ് തോമസ് യൂണിറ്റ് നേതൃത്വം വഹിക്കും.

15ന് പുലർച്ചെ ഒന്ന് മുതൽ രാവിലെ ആറു വരെ ശയന പ്രദക്ഷി ണം ബസിലിക്ക പരിസരത്ത് നടക്കും. തുടർന്ന് ഏഴിനും 10.30 നും ദിവ്യബലി. 10.30 ന് നടക്കുന്ന ദിവ്യബലിക്ക് കോഴിക്കോട് ആർ ച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് മേരി മാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും. രണ്ട് ദിവസങ്ങളിലെയും തിരുക്കർമങ്ങൾക്ക് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരിമാരായ ഫാ. ബിനോയി ഏബ്രഹാം, ഫാ. ബിബിൻ ബെനറ്റ്, ആഘോഷകമ്മിറ്റി ഭാരവാഹികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ