മാഞ്ചസ്റ്റർ (ന്യൂജേഴ്സി): സോഫിയാമ്മ മാത്യു (ഓമന, 82) ന്യൂജേഴ്സിയിൽ നിര്യാതയായി. 25 വർഷക്കാലം ന്യൂജേഴ്സിയിലെ വിവിധ ആശുപത്രികളിൽ (ന്യൂവാർക്ക് സൈക്യാട്രിക് സെന്റർ, ജേഴ്സി സിറ്റി മെഡിക്കൽ സെന്റർ, റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെൻ്റർ) ഐ.സിയു. രജിസ്ട്രേഡ് നഴ്സ് ആയി ജോലി ചെയ്തിരുന്നു. റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സെന്ററിൽ നിന്ന് മികച്ച നഴ്സിനുള്ള പുരസ്ക്കരവും ലഭിച്ചിട്ടുണ്ട്.
മൗണ്ട് ഒലിവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ സ്ഥാപക അംഗങ്ങളിൽ ഒരാൾകൂടിയാണ്. ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളിലും സജിവമായിരുന്നു. മാർത്തമറിയം വനിതാ സമാജത്തിൽ 40 വർഷക്കാലം സജീവമായി നിലനിന്നതിൻ്റെ പേരിൽ അഭിവന്ദ്യ നിക്കളാവോസ് തിരുമേനിയിൽ നിന്നും പുരസ്കാരവും വാങ്ങിയിട്ടുണ്ട്.
പള്ളത്ത് കളപ്പുരയ്ക്കൽ വീട്ടിൽ മത്തായി കെ. മാത്യുവാണ് (തമ്പാൻ) ഭർത്താവ്. ജനറൽ മോട്ടോഴ്സിലായിരുന്നു ജോലി.
മക്കൾ: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കൾ: ജന്നിഫർ മാത്യു, ക്രിസ്റ്റഫർ മോഡ് ജൻസ്കി. കൊച്ചുമക്കൾ: ഗാവിൻ, എല്ലാ, ലൈലാ, ലിയാം.
ഓമനയ്ക്ക് മൂന്നു സഹോദരിമാരും, രണ്ട് സഹോദരങ്ങളും ഉണ്ട്.
വേയ്ക്ക് സർവീസ്: ഒക്ടോബർ 10 വെള്ളിയാഴ്ച 3 മുതൽ 7 വരെ ക്വീൻ ഹോപ്പിംഗ് ഫ്യൂണറൽ 8 (26 MULE ROAD, TOMS RIVER, NEWJERSY 08755)
ഫ്യൂണറൽ സർവീസ്: ഒക്ടോബർ 11 ശനിയാഴ്ച 10 മണിക്ക് ലേഡി യുണൈറ്റഡ് മെത്തഡിസ്റ്റ് Ω ((203 LACEY ROAD, FORKED RIVER, NEWJERSY 08731). ៣ ((62 CEDAR GROVE ROAD, TOMS RIVER, NJ 08753).



