കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സി വർഗീസിനെ കോട്ടയം വിജിലൻസ് കോടതി 5 ദിവസമാണ് അന്വേഷണ സംഘത്തിന് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നഗരസഭ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിച്ച് ഒരുവർഷമായി മുങ്ങി നടക്കുകയായിരുന്നു മുൻ ക്ലർക്ക് കൊല്ലം മങ്ങാട് ആൻസിഭവനിൽ അഖിൽ സി വർഗീസ്. ഇയാൾ ഒളിവിൽ കഴിഞ്ഞ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്ജിൽനിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പല സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു.
ഒളിവില്‍ കഴിയുന്ന സമയത്ത് ഓണ്‍ലൈന്‍ ട്രാന്സാക്ഷന്, എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല, എല്ലാം പണമിടപാടുകളും നടത്തിയത് നേരിട്ടാണെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസ് പ്രതി അഖില്‍ സി വര്‍ഗീസ് അറസ്റ്റിലായത്. നഗരസഭയുടെ പെന്ഷന് ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് പ്രതി തട്ടിയത്.



