Tuesday, September 29, 2026
Homeകേരളംകോൺഗ്രസ്‌ ജീവിക്കുന്നത് ജനമനസ്സുകളിലാണ് ': സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ

കോൺഗ്രസ്‌ ജീവിക്കുന്നത് ജനമനസ്സുകളിലാണ് ‘: സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ

തിരുവനന്തപുരം: സോഷ്യൽമീ‍ഡിയയിൽ കാണുന്നതല്ല കോൺ​ഗ്രസെന്ന് വി ഡി സതീശൻ. കോൺ​ഗ്രസ് റീൽസുകളിൽ കാണുന്നതല്ലെന്നും കോൺ​ഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​​ഗ്രസിന് ധീരന്മാരായ പ്രവർത്തകരുണ്ട്. അവരെയൊന്നും അണുവിടെ ചലിപ്പിക്കാൻ ഇവിടത്തെ പ്രചരണങ്ങൾക്ക് കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറ‍ഞ്ഞു.

വി ടി ബല്‍റാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണ്. അദ്ദേഹത്തെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി അറിയില്ലെന്നും. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ