Monday, September 28, 2026
Homeകേരളംമലപ്പുറത്തു യുവാവിനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്തു യുവാവിനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്കട സ്വദേശി നഫീസിനെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. പക്ഷേ കണ്ടെത്താൻ സാധിച്ചില്ല. തൊട്ടുപിന്നാലെ മങ്കട പൊലീസിലും പരാതി നൽകി. രാവിലെ വീണ്ടും തെരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റിൽ നഫീസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേ സമയം എങ്ങനെയാണ് നഫീസ് കിണറ്റിൽ വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. 36 വയസ്സാണ് നഫീസിന്റെ പ്രായം. മങ്കട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ