Friday, April 24, 2026
Homeഅമേരിക്കഓണാശംസകൾ ✍നൈനാൻ വാകത്താനം

ഓണാശംസകൾ ✍നൈനാൻ വാകത്താനം

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നായിമാറി എന്ന കാര്യത്തിൽ സംശയം ഒരു മലയാളിക്കും ഇല്ല. മലയാളികൾ കാർഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയായി ഓണം ആഘോഷിക്കുമ്പോൾ മണ്ണിനോട് മല്ലിടുന്ന കർഷകന് പ്രത്യേകിച്ച് സാമ്പത്തിക നേട്ടം ഒന്നും ഉണ്ടാകുന്നില്ലെങ്കിലും ഇത് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി മാറുമ്പോൾ കർഷകന്റെ ഉള്ളിലും സന്തോഷം മുളപൊട്ടുന്നു.

മനോഹരമായ ഈ ഓണ ഉത്സവം മലയാളികളുടെ സാംസ്കാരിക മഹോത്സവം കൂടിയാണന്നുള്ള കാര്യത്തിൽ തർക്കമില്ല. വർണ്ണ മനോഹരമായ പൂക്കളം ഒരുക്കുക, പുതു വസ്ത്രങ്ങൾ അണിയുക, ഊഞ്ഞാൽ ആടുക, ബന്ധു വീടുകൾ സന്ദർശിക്കുക, വിഭവ സമൃദ്ധമായ സദ്യ ഒരുക്കുക, എല്ലാവരും ഒരുമിച്ച് ഇരുന്ന് സദ്യ കഴിക്കുക, കാഴ്ച കുല സമർപ്പണം, തിരുവോണ വിളക്ക്, തുടങ്ങിയവയൊക്കെ നാം ഓണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

ധാരാളം കലാ കായിക മത്സരങ്ങളും വിനോദങ്ങളും ഓണവുമായി ബന്ധപെട്ടു നാം ഒക്കെയും നാട്ടിൽനടത്താറുണ്ട്. പുലികളി, വള്ളംകളി, കുമ്മാട്ടി, അത്തച്ചമയം, കൈകൊട്ടിക്കളി അല്ലെങ്കിൽ തിരുവാതിര, ഓണപാട്ടുകൾ പാടുക, വടംവലി, സുന്ദരിക്ക് പൊട്ടുകുത്ത്, ഉറിയടി തുടങ്ങിയവ ഒക്കെ നാം രസകരമായി നടത്താറുമുണ്ട് .

ഓണാഘോഷം നാട്ടിലെക്കാൾ ഏറെ നടക്കുന്നത് ഗൾഫ് മലയാളികളുടെ ഇടയിൽ ആണെന്നുള്ള കാര്യത്തിൽ സംശയം ഇല്ല. അടുത്ത ക്രിസ്തുമസ് എത്തിയാലും ഇവിടുത്തെ ഓണാഘോഷം സമാപിക്കാറില്ല എന്ന ഒരു ചൊല്ല് തന്നെയുണ്ട്. മലയാളി സമാജ ങ്ങളുടെയും ഓരോരോ മലയാളി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ ഓണം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ മലയാളി എവിടെയുണ്ടോ അവിടെ ഓണവും ഉണ്ട് എന്ന് സാരം.

നാം ഇങ്ങനെ ഓണവും മറ്റും ആഘോഷിക്കുമ്പോൾ നമ്മുടെ ഇടയിൽ ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കൂടി നാം മനസ്സിലാക്കി വേണം ഓണം ആഘോഷിക്കുവാൻ. കാരണം വിശക്കുന്നവന്റെ വായിലേക്ക് വേദം ഓതിയിട്ട് കാര്യമില്ലല്ലോ. അവനു വിശപ്പിന് ആഹാരം തന്നെ കൊടുക്കണ്ടേ…

നാം ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ ധാരാളമായി വാങ്ങി ഉപയോഗിക്കുമ്പോൾ പഴയതും പിഞ്ചിയതുമായ ഉടുപ്പും ഇട്ടു നടക്കുന്ന കുട്ടികളെയും മറ്റും കണ്ടില്ലെന്ന് നടിക്കുന്നത് ഒട്ടും ഉചിതമല്ലാത്ത കാര്യം ആണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അവരെയും നമ്മോടൊപ്പം ചേർത്തു നിർത്തുവാൻ നാം ബാധ്യസ്ഥരാണ്…

“മലയാളി മനസ്സ്”ന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ നേർന്നുകൊള്ളുന്നു… 🙏

നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com